ആണ്‍തുണയില്ലാതെ അഫ്ഗാന്‍ സ്ത്രീകള്‍ വിമാനത്തില്‍ കയറരുത്; താലിബാന്റെ വിലക്ക്

അഫ്ഗാനിസ്ഥാനില്‍ ആണ്‍തുണയില്ലാതെ വിമാനയാത്ര ചെയ്യാനെത്തിയ സ്ത്രീകളെ വിലക്കി താലിബാന്‍. വെള്ളിയാഴ്ച കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ വനിതാ യാത്രികരെയാണ് തിരിച്ചയച്ചത്. ഉന്നത താലിബാന്‍ വൃത്തങ്ങളില്‍നിന്ന് നേരിട്ടാണ് ഉത്തരവുണ്ടായതെന്ന് വിമാനക്കമ്പനി ജീവനക്കാര്‍ അറിയിച്ചു.

72 കിലോമീറ്ററിലധികം ദൂരം യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്കൊപ്പം ബന്ധുവായ പുരുഷന്‍ ഉണ്ടാകണമെന്നാണ് താലിബാന്റെ മുന്നറിയിപ്പ്. ആറാം ക്ലാസ് വരെ പെണ്‍കുട്ടികള്‍ സ്‌കൂളില്‍പഠിച്ചാല്‍ മതിയെന്ന് താലിബാന്‍ തീരുമാനവും വന്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ശനിയാഴ്ച കാബൂളില്‍ പെണ്‍കുട്ടികള്‍ പ്രതിഷേധിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here