ശബരിമല വിമാനത്താവളത്തിന്റെ വിശദാംശങ്ങൾ വ്യോമയാന മന്ത്രിയോട് ചോദിച്ച് ജോൺ ബ്രിട്ടാസ് എം പി

ശബരിമല വിമാനത്താവളത്തിന്റെ വിശദാംശങ്ങൾ വ്യക്തമാക്കണമെന്ന് കേന്ദ്രവ്യോമയാന മന്ത്രാലയത്തോട് ജോൺ ബ്രിട്ടാസ് എം പി.വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയോടാണ് ശബരിമല വിമാനത്താവള നിർമാണ പുരോഗതിയുടെ വിശദാംശങ്ങൾ ജോൺ ബ്രിട്ടാസ് എം പി തേടിയത്.

സംസ്ഥാനത്തെ അഞ്ചാമത്തെ അന്താരാഷ്ട്ര വിമാനത്താവളമാണ് സർക്കാർ ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയിൽ വിഭാവനം ചെയ്യുന്ന വിമാനത്താവളം.പത്തനംതിട്ട ജില്ലയിലെ പ്രവാസി മലയാളികൾക്കും ശബരിമല തീർഥാടകർക്കും ഗുണം ചെയ്യുന്ന പദ്ധതി കൂടിയാണിത്.പ്രതിവർഷം മൂന്ന് കോടിയോളം തീർഥാടകർ എത്തുന്ന ശബരിമലയിലേയ്ക്കുള്ള യാത്രയ്ക്ക് പുതിയ വിമാനത്താവളം സഹായകമാകും.

കേരള സംസ്ഥാന സർക്കാർ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം നടപ്പാക്കണം എന്നാവശ്യപ്പെടുകയും പ്രാഥമിക പഠന റിപ്പോർട്ട് വ്യോമയാന മന്ത്രാലയത്തിനു സമർപ്പിക്കുകയും ചെയ്തിരുന്നു. അതിന്റെ കൂടുതൽ വിശദാംശങ്ങൾ വ്യക്തമാക്കണമെന്നും ഇപ്പോഴത്തെ സ്ഥിതി എന്താണെന്നു വിശദീകരിക്കണമെന്നും ജോൺ ബ്രിട്ടാസ് എം പി ആവശ്യപ്പെട്ടതിനെ തുടർന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ രേഖാമൂലം മറുപടി നൽകി.

ശബരിമല വിമാനത്താവളത്തിന്റെ നിർമാണ പദ്ധതി എഎഐയുടെയും ഡിജിസിഎയുടെയും നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കി,പുതുക്കിയ/അന്തിമ TEFS റിപ്പോർട്ട് നൽകാൻ KSIDCയോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മറുപടി നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News