ഗോകുലം എഫ് സി – രാജസ്ഥാന്‍ യുണൈറ്റഡ് മത്സരം നാളെ

ഐ ലീഗില്‍ ഗോകുലം കേരള എഫ് സി രാജസ്ഥാന്‍ യുണൈറ്റഡിനെ കല്യാണി സ്റ്റേഡിയത്തില്‍ മാര്‍ച്ച് 29 നു നേരിടും. ആറു കളികളില്‍ തോല്‍വി അറിയാതെ 14 പോയിന്റുമായി ഗോകുലം ലീഗ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണുള്ളത്. ആറു കളികളില്‍ നിന്നും ഒമ്പതു പോയിന്റുമായി രാജസ്ഥാന്‍ ആറാം സ്ഥാനത്തു തുടരുന്നു.

സ്ലോവേനിയന്‍ താരം ലുക്കാ മജ്സെന്‍, മലയാളി താരം എം എസ് ജിതിന്‍, ജമൈക്കന്‍ കളിക്കാരന്‍ ജോര്‍ദാന്‍ ഫ്‌ലെച്ചര്‍ എന്നിവര്‍ അടങ്ങുന്ന ആക്രമണ നിരയിലാണ് ഗോകുലത്തിന്റെ ശക്തി. അതേസമയം, രാജസ്ഥാന്‍ യുണൈറ്റഡിന്റെ ബലം പ്രതിരോധത്തിലാണ്. ഇതുവരെ രണ്ടു ഗോളുകള്‍ മാത്രമേ രാജസ്ഥാന്‍ ടീം ഇത് വരെ വഴങ്ങിയിട്ടുള്ളു.

ലീഗില്‍ രണ്ടു പോയിന്റിന് മുന്നില്‍ നില്‍ക്കുന്ന മുഹമ്മദ് അനസിനെ കഴിഞ്ഞ മത്സരത്തില്‍ ഗോകുലം സമനിലയില്‍ തളച്ചിരിന്നു. ‘രാജസ്ഥാന് എതിരെ ഗോള്‍ നേടുക ദുഷ്‌കരമായിരിക്കും. അവരുടെ സെന്റര്‍ ബാക്ക് ഡോസ് സാന്റ്റോസ് ലാ ലീഗയില്‍ കളിച്ച കളിക്കാരനാണ്. പക്ഷെ, നമ്മുടെ ആക്രമണ നിരയില്‍ എനിക്ക് പൂര്‍ണ വിശ്വാസമുണ്ട്,’ ഗോകുലം കോച്ച് വിന്‍സെന്‍സോ ആല്‍ബര്‍ട്ടോ അന്നീസ് പറഞ്ഞു.

മൂന്ന് ഗോളുകളായി ജിതിനും, എട്ടു ഗോളുകളുമായി ലൂക്കായുമാണ് ഗോകുലത്തിന്റെ അക്രമണനിരയില്‍ തിളങ്ങുന്നത്. ഫ്ളെച്ചറിന് രണ്ടു ഗോളുകള്‍ ആണ് ഉള്ളത്. ഗോകുലം കീപ്പര്‍ രക്ഷിത് ദാഗറും മികച്ച പ്രകടനമാണ് ഇത് വരെ കാഴ്ചവെച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here