കല്ല് പറിക്കൽ നാടകം അവസാനിപ്പിച്ച് കോലീബി സംഘം പിരിഞ്ഞുപോകണം; എ എ റഹീം

സിൽവർ ലൈൻ പദ്ധതിയുടെ സർവേയുമായി സർക്കാരിന്‌ മുന്നോട്ടുപോകാമെന്ന് സുപ്രീം കോടതി ഉത്തരവിട്ട പശ്ചാത്തലത്തിൽ കല്ല് പറിക്കൽ നാടകം അവസാനിപ്പിച്ച് കോലീബി നാടക സംഘം പിരിഞ്ഞുപോകണമെന്ന് എ എ റഹീം.

വളരെ വേഗം ഈ പദ്ധതി യാഥാർഥ്യമാകുന്നതോടെ ജനങ്ങളിൽ നിന്നും വലിയ സ്വീകാര്യത പിണറായി സർക്കാരിന് ലഭിക്കും. ആ സ്വീകാര്യതയാണ് കോൺഗ്രസ്സിനെയും ബിജെപിയെയും ഭയപ്പെടുത്തുന്നതെന്ന് റഹീം ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

സാമൂഹികാഘാത പഠനം പോലും നടത്താൻ അനുവദിക്കില്ലെന്ന് പറഞ്ഞു നാട്ടിൽ കലാപം ഉണ്ടാക്കാനാണ് കോൺഗ്രസ്സ് ബിജെപി സഖ്യം ശ്രമിക്കുന്നത്. സങ്കുചിതമായ രാഷ്‌ട്രീയ താല്പര്യത്തിന്റെ പേരിലാണ് കെ റെയിലിനെതിരായ കോൺഗ്രസ്സ് ലീഗ് ബിജെപി അവിശുദ്ധ സഖ്യം ഇപ്പോൾ മുന്നോട്ട് പോകുന്നത്. ജനങ്ങൾ ഇത് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

ഒരു പദ്ധതിയും തടയാൻ പോകുന്നില്ല:സുപ്രീംകോടതി സിൽവർ ലൈൻ സർവേയും കല്ലിടലും നിർത്തണം എന്നാവശ്യപ്പെട്ട് ഹർജിയുമായി പോയ കോലീബി സഖ്യത്തിന് കനത്ത പ്രഹരമാണ് ഇന്ന് സുപ്രീം കോടതിയിൽ നിന്നും കിട്ടിയത്. നല്ല അടി മുഖമടച്ചു കിട്ടി. എന്തിനാണ് മുൻധാരണ??
സുപ്രീം കോടതി ചോദിച്ചു.അത് തന്നെയാണ് ജനങ്ങൾക്കും കോൺഗ്രസ്സ് ബിജെപി നേതാക്കളോട് ചോദിക്കാനുള്ളത്.

ഇപ്പോൾ നടക്കുന്നത് അലൈൻമെന്റ് പ്രകാരമുള്ള അതിർത്തി നിശ്ചയിക്കാനുള്ള നടപടിയാണ്.അതിർത്തി നിശ്ചയിക്കാനാണ് കല്ലുകൾ സ്ഥാപിക്കുന്നത്. സാമൂഹികാഘാത പഠനം നടത്താൻ വേണ്ടിയാണ് ഇപ്രകാരം ചെയ്യുന്നത്.ആ കല്ലുകളാണ് കോൺഗ്രസ്സും ബിജെപിയും പിഴുതെറിയുന്നത്.എത്ര വലിയ അസംബന്ധമാണിത്.

സാമൂഹികാഘാത പഠനം നടത്തിയാൽ മാത്രമല്ലേ, എത്രപേരെയാണ് പുനരധിവസിപ്പിക്കേണ്ടി വരിക എന്നൊക്കെ മനസ്സിലാക്കാൻ സാധിക്കൂ.
അതിനു ശേഷം ഭൂമിയും കെട്ടിടങ്ങളും നഷ്ടപ്പെടുന്നവർക്ക് പണവും,അതിൽ പെട്ട അഭ്യസ്ത വിദ്യർക്ക് ജോലിയും ഉൾപ്പെടെ
പാക്കേജ് നൽകി അവരെ പൂർണമായും വിശ്വാസത്തിലെടുത്തു മാത്രമാണ് അർദ്ധ അതിവേഗ റെയിൽപാത നിർമ്മിക്കുക.

ഇതിപ്പോൾ സാമൂഹികാഘാത പഠനം പോലും നടത്താൻ അനുവദിക്കില്ലെന്ന് പറഞ്ഞു നാട്ടിൽ കലാപം ഉണ്ടാക്കാനാണ് കോൺഗ്രസ്സ് ബിജെപി സഖ്യം ശ്രമിക്കുന്നത്. വളരെ വേഗം ഈ പദ്ധതി യാഥാർഥ്യമാകുന്നതോടെ ജനങ്ങളിൽ നിന്നും വലിയ സ്വീകാര്യത പിണറായി സർക്കാരിന് ലഭിക്കും.ആ സ്വീകാര്യതയാണ്
കോൺഗ്രസ്സിനെയും ബിജെപിയെയും ഭയപ്പെടുത്തുന്നതും.

സങ്കുചിതമായ രാഷ്ട്രീയ താല്പര്യത്തിന്റെ പേരിലാണ് കെ റെയിലിനെതിരായ കോൺഗ്രസ്സ് ലീഗ് ബിജെപി അവിശുദ്ധ സഖ്യം ഇപ്പോൾ മുന്നോട്ട് പോകുന്നത്.ജനങ്ങൾ ഇത് തിരിച്ചറിയണം.
നിയമപരമായി സർവേ നടപടികളിൽ ഒരു തെറ്റുമില്ലെന്ന് സുപ്രീം കോടതി തന്നെ ഉത്തരവിട്ട പശ്ചാത്തലത്തിൽ കല്ല് പറിക്കൽ നാടകം അവസാനിപ്പിച്ച് കോലീബി നാടക സംഘം പിരിഞ്ഞുപോകണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News