കരാര്‍ ജീവനക്കാര്‍ പണിമുടക്കി; വിമാനങ്ങള്‍ വൈകി

തിരുവനന്തപുരം വിമാനത്താവളത്തിലെ കരാര്‍ ജീവനക്കാര്‍ പണിമുടക്കിയതിനെത്തുടര്‍ന്ന് വിമാനങ്ങള്‍ വൈകി. വിവിധ ആവശ്യങ്ങളുന്നയിച്ചുള്ള ദ്വിദിന പണിമുടക്കില്‍ വിമാനത്താവളം ജീവനക്കാരും അണിചേര്‍ന്നു. തിരുവനന്തപുരം ഇന്റര്‍നാഷണല്‍ ആന്റ് ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് കോണ്‍ട്രാക്ടേഴ്സ് വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) നേതൃത്വത്തിലാണ് തൊഴിലാളികള്‍ പണിമുടക്കിയത്. ഇതുമൂലം ശ്രീലങ്കന്‍ എയര്‍ലൈന്‍സടക്കം തിങ്കള്‍ രാവിലെയും വൈകിട്ടുമുള്ള വിമാന സര്‍വീസുകളും വൈകി.

പണിമുടക്കിയ തൊഴിലാളികള്‍ പാളയത്തെ സമരപ്പന്തലില്‍ പ്രകടനമായെത്തി അഭിവാദ്യമര്‍പ്പിച്ചു. സമരത്തില്‍ അണിനിരന്നവരെ യൂണിയന്‍ ഭാരവാഹികളായ കല്ലറ മധു, ആര്‍ എസ് വിജയ് മോഹന്‍ എന്നിവര്‍ അഭിവാദ്യം ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here