പണിമുടക്കുന്നതിന് തൊഴിലാളികള്‍ക്ക് അവരുടേതായ ന്യായമുണ്ട്; എ വിജയരാഘവന്‍

പണിമുടക്കുന്നതിന് തൊഴിലാളികള്‍ക്ക് അവരുടേതായ ന്യായമുണ്ടെന്ന് എ വിജയരാഘവന്‍. ഹൈക്കോടതി പരാമര്‍ശത്തിലാണ് പണിമുടക്ക് നടന്നതെന്നും അനിഷ്ടസംഭവങ്ങള്‍ ഒന്നും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

അക്രമസംഭവങ്ങള്‍ കാരണം ആര്‍ക്കും ആശുപത്രിയില്‍ പോകേണ്ടി വന്നിട്ടില്ല. അക്രമം മാധ്യമസൃഷ്ടി മാത്രമാണെന്നും എ വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി- കര്‍ഷക- ജനദ്രോഹ നയങ്ങള്‍ക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയന്‍ ആഹ്വാനംചെയ്ത ദ്വിദിന ദേശീയ പണിമുടക്ക് ആരംഭിച്ചു. ഞായര്‍ അര്‍ധരാത്രി ആരംഭിച്ച പ്രതിഷേധം ചൊവ്വാഴ്ച അര്‍ധരാത്രിവരെയാണ് തുടരുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News