ഓലയ്ക്ക് തീപിടിച്ചു!! ആശങ്ക

വഴിയരികിൽ നിർത്തിയിട്ടിരുന്ന ഓല ഇലക്ട്രിക് സ്കൂട്ടറിനു തീപിടിച്ചു. കഴിഞ്ഞ ആഴ്ച പൂനെയിലാണ് സംഭവമുണ്ടായത്. ഓല എസ്1 പ്രോ ആണ് അഗ്നിക്കിരയായത്.

സ്കൂട്ടറിനു തീപിടിക്കുന്നതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണിപ്പോൾ. സംഭവം അറിഞ്ഞെന്നും അന്വേഷണം നടക്കുകയാണെന്നും ഓല പ്രതികരിച്ചു. വരും ദിവസങ്ങളിൽ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ഓല അറിയിച്ചു.

ആദ്യം ഇലക്ട്രിക്ക് ബൈക്ക് വാലെ എന്ന യൂട്യൂബ് ചാനലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ആദ്യം സ്കൂട്ടറിൽ നിന്ന് പുക ഉയരുകയും പിന്നീട് തീപടരുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. തുടർന്ന് സ്കൂട്ടർ ആകെ കത്തുന്നതാണ് ദൃശ്യങ്ങളിൽ.

ഓല സ്കൂട്ടറുകൾക്ക് തീപിടിക്കുന്ന വിവിധ സംഭവങ്ങൾ രാജ്യത്തിൻ്റെ വിവിധ ഇടങ്ങളിൽ റിപ്പോർട്ട് ചെയ്തത് ആളുകൾക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. ഇതേത്തുടർന്ന് പലരും ഓർഡറുകൾ ക്യാൻസൽ ചെയ്യുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News