ഫൊര്‍ച്ച്യൂണറിന് വെല്ലുവിളിയുമായി ജീപ്പിന്റെ മെറിഡിയന്‍ വരുന്നു

പ്രീമിയം എസ്‌യുവി സെഗ്മെന്റില്‍ നിലയുറപ്പിക്കാനൊരുങ്ങി അമേരിക്കന്‍ വാഹനനിര്‍മാതാക്കളായ ജീപ്പ്. സെഗ്മെന്റില്‍ ടൊയോട്ട ഫോര്‍ച്യൂണര്‍, എംജി ഗ്ലോസ്റ്റര്‍, സ്‌കോഡ കോഡിയാക് തുടങ്ങി വാഹനങ്ങളോടായിരിക്കും മെറിഡിയന്‍ മത്സരിക്കുക.

എപ്പോള്‍ വിപണിയിലെത്തുമെന്ന് ജീപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും ചില ഡീലര്‍ഷിപ്പുകള്‍ 50000 രൂപ സ്വീകരിച്ച് ബുക്കിങ് ആരംഭിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ ജീപ്പ് മെറിഡിയന്റെ ആദ്യ പ്രദര്‍ശനം മാര്‍ച്ച് 29 ന് നടക്കുമെന്ന് ജീപ്പ് നേരത്തേ അറിയിച്ചിരുന്നു. മൂന്നു നിര സീറ്റോടെ, ഇന്ത്യന്‍ വിപണിയില്‍ മേയ് ആദ്യം മെറിഡിയന്‍ എത്തിയേക്കും.

രാജ്യന്തര വിപണിയിൽ കമാൻഡർ എന്ന പേരിലാണ് വാഹനം പുറത്തിറങ്ങുന്നത്. ഈ വർഷം ഏപ്രിലോടെ ഇന്ത്യയിൽ ഉൽപാദനം ആരംഭിച്ച് തുടർന്നുള്ള മേയിൽ വാഹനം വിൽപനയ്ക്കെത്തിക്കാനാണ് പദ്ധതി. മെറിഡിയൻ എന്ന പേരിൽ ഏഴു സീറ്റുമായി എത്തുമ്പോഴും എസ്‌യുവിയിലെ ബോഡി പാനലുകളടക്കം കോംപസിൽ നിന്നു കടം കൊണ്ടവയാകും.

വെന്റിലേറ്റഡ് സീറ്റ്, പനോരമിക് സൺറൂഫ്, വലുപ്പമേറിയ 10.1 ഇഞ്ച് ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനം, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ തുടങ്ങി പരിഷ്കരിച്ച കോംപസിലെ സൗകര്യങ്ങളും സംവിധാനങ്ങളുമെല്ലാം മെറിഡിയനിലും ഉണ്ടാവും. കൂടുതൽ ആഡംബര പ്രതീതിക്കായി ഉയർന്ന ഗുണമേന്മയുള്ള സാമഗ്രികൾ ഉപയോഗിച്ചാവും ഇന്റീരിയർ രൂപകൽപന. മൂന്നാം നിര സീറ്റ് എത്തുന്നതോടെ ഡ്രൈവർക്കു പുറമേ, ക്യാപ്റ്റൻ സീറ്റെങ്കിൽ ആറും ബെഞ്ച് സീറ്റെങ്കിൽ ഏഴും യാത്രക്കാർക്ക് ഇടമുണ്ടാവും.

മികച്ച മലിനീകരണ നിയന്ത്രണത്തിനും ഉയര്‍ന്ന ഇന്ധനക്ഷമതയ്ക്കുമായി ബെല്‍റ്റ് ഡ്രിവണ്‍ സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍ (ബിഎസ്ജി) സഹിതം 48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും മെറിഡിയനിലുണ്ടാവും. മെറിഡിയന്റെ വില സംബന്ധിച്ച സൂചനകളൊന്നും ലഭ്യമല്ല. കോംപസിനു മൂന്നാം നിര സീറ്റോടെ, ജീപ്പ് എച്ച് സിക്‌സ് എന്ന കോഡ് നാമത്തിലാണ് എസ്യുവി വികസിപ്പിരിക്കുന്നത്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News