കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനുള്ള ശ്രമം കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകാത്തത് ദൗര്‍ഭാഗ്യകരം; ഡോ. വി ശിവദാസന്‍ എംപി

ഇന്ത്യയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനുള്ള ശ്രമം കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് ഡോ. വി ശിവദാസന്‍ എംപി പറഞ്ഞു.
എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണം മൂലം ഒരാള്‍ക്കും തൊഴില്‍ നഷ്ടമായില്ല എന്ന് മന്ത്രാലയം അവകാശപ്പെട്ടെങ്കിലും കൈമാറ്റക്കരാര്‍ ഒപ്പിട്ട് ഒരു വര്‍ഷത്തേക്ക് പിരിച്ചു വിടാന്‍ പാടില്ല എന്ന ഉറപ്പ് മാത്രമാണ് തൊഴിലാളികള്‍ക്കുള്ളത് എന്ന് മന്ത്രാലയം നല്‍കിയ ഉത്തരത്തില്‍ വ്യക്തമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ഡോ. വി ശിവദാസന്‍ എംപി ഇക്കാര്യം വ്യക്തമാക്കിയത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഇന്ത്യയില്‍ വ്യോമയാന മേഖലയില്‍ 10 ശതമാനം തൊഴില്‍ നഷ്ടം എന്ന് സര്‍ക്കാര്‍ രാജ്യസഭയില്‍. ഇന്ത്യയില്‍ വ്യോമയാന മേഖലയില്‍ 10 ശതമാനം തൊഴില്‍ നഷ്ടം എന്ന് സര്‍ക്കാര്‍ രാജ്യസഭയില്‍ വ്യക്തമാക്കി. രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് സിവില്‍ ഏവിയേഷന്‍ മന്ത്രി
ജനറല്‍. വി. കെ. സിംഗ് നല്‍കിയ മറുപടിയില്‍ ആണ് ഈ കണക്കുകള്‍.
ഇന്ത്യയിലെ മൊത്തം എയര്‍ലൈന്‍ ജീവനക്കാരുടെ എണ്ണം 74,800 ല്‍ നിന്ന് കുറഞ്ഞ് 65,600 ആയി. എയര്‍പോര്‍ട്ട് മേഖലയിലെ മൊത്തം ജീവനക്കാരുടെ എണ്ണം 73,400-ല്‍ നിന്ന് കുറഞ്ഞ് ഏകദേശം 65,700 ആയി. ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് മേഖലയിലെ മൊത്തം ജീവനക്കാരുടെ എണ്ണം കുറഞ്ഞ് 30,800ല്‍ നിന്ന് 27,600 ആയി. എയര്‍ കാര്‍ഗോ മേഖലയിലെ നേരിയ വര്‍ധന ഒഴിച്ച് നിര്‍ത്തിയാല്‍ ഏകദേശം 19,200 ജോലികള്‍ വ്യോമയാന മേഖലയില്‍ കുറഞ്ഞു. മൊത്തം ജോലിയുടെ (ഏകദേശം 1.9 ലക്ഷം) ഏകദേശം 10% ആണ് തൊഴില്‍ നഷ്ടം എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണം മൂലം ഒരാള്‍ക്കും തൊഴില്‍ നഷ്ടമായില്ല എന്ന് മന്ത്രാലയം അവകാശപ്പെട്ടെങ്കിലും കൈമാറ്റക്കരാര്‍ ഒപ്പിട്ട് ഒരു വര്‍ഷത്തേക്ക് പിരിച്ചു വിടാന്‍ പാടില്ല എന്ന ഉറപ്പ് മാത്രമാണ് തൊഴിലാളികള്‍ക്കുള്ളത് എന്ന് മന്ത്രാലയം നല്‍കിയ ഉത്തരത്തില്‍ വ്യക്തമാകുന്നു. ഇതുവരെ 6 എയര്‍ പോര്‍ട്ടുകള്‍ സ്വകാര്യവത്കരിച്ചിട്ടുണ്ട് . എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ 3124 പോസ്റ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ് എന്നും മന്ത്രാലയം വ്യക്തമാക്കി. തൊഴിലില്ലായ്മ മുന്‍പില്ലാത്ത വിധം വര്‍ധിച്ച സമകാലീന ഇന്ത്യയില്‍, കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനുള്ള ശ്രമം യൂണിയന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകാത്തത് ദൗര്‍ഭാഗ്യകരമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here