വീട്ടുമുറ്റത്തെ ഷെഡിൽ നിർത്തിയിട്ട കാറിൽ യുവാവ് മരിച്ച നിലയിൽ

വീട്ടുമുറ്റത്തെ ഷെഡിൽ നിർത്തിയിട്ടിരുന്ന കാറിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. അറുനൂറ്റിമംഗലം കെ എസ് പുരം മുകളേൽ സണ്ണിയുടെ മകൻ ഷെറിൻ സണ്ണി(21) ആണ് മരിച്ചത്.

വീട്ടുമുറ്റത്തെ ഷെഡിൽ രാവിലെ വിറക് എടുക്കാൻ ചെന്ന ഷെറിന്റെ അമ്മ റാണിയാണ്‌ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടത്. കോട്ടയത്തുനിന്ന് സയന്റിഫിക് വിദഗ്ദരും വിരളടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

കടുത്തുരുത്തി പൊലീസ് മേൽനടപടി സ്വീകരിച്ചു. സംസ്കാരം ചൊവ്വ പകൽ 11.30ന് അറുനൂറ്റിമംഗലം മലകയറ്റപള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: ആഷ്ലി സണ്ണി, കെവിൻ സണ്ണി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News