മദ്രാസ് ഐഐടിയിലെ പീഡനം; മുഖ്യപ്രതി കസ്റ്റഡിയിൽ

മദ്രാസ് ഐഐടിയിലെ ദളിത് ​ഗവേഷക വിദ്യാര്‍ഥിയെ ലൈം​ഗികമായി പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍. പശ്ചിമ ബം​ഗാളില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

വിദ്യാര്‍ഥിനിയുടെ സഹപാഠിയും ബം​ഗാള്‍ സ്വദേശിയുമായ കിങ്ഷുക് ദെബ്ശര്‍മയെയാ (30)ണ് തമിഴ്നാട്ടില്‍നിന്നുള്ള പ്രത്യേക സംഘം ‍കസ്റ്റഡിയിലെടുത്തത്‌.

2021 ജൂണിലാണ് രസതന്ത്രവിഭാഗം ഗവേഷണ വിദ്യാര്‍ഥിനി മൈലാപൂര്‍ വനിതാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. രണ്ടു പ്രൊഫസര്‍മാരടക്കം എട്ടു പേര്‍ക്കെതിരെയാണ് കേസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here