നടന്നത് സാമൂഹികാഘാത പഠനത്തിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍; കെ റെയില്‍

സാമൂഹികാഘാത പഠനത്തിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ നടന്നതെന്ന് കെ- റെയില്‍ ഡെവലപ്മെന്റെ കോര്‍പറേഷന്‍. കല്ലുകള്‍ സ്ഥാപിക്കുന്നതു കൊണ്ട് ഭൂമി കൈമാറ്റം ചെയ്യുന്നതിനോ ബാങ്ക് വായ്പ എടുക്കുന്നതിനോ നിയമപരമായി തടസ്സമുണ്ടാകില്ല.

ഭൂമി ഏറ്റെടുക്കുമ്പോള്‍ നഷ്ട പരിഹാരം ഉള്‍പ്പെടെ  എല്ലാ നടപടി ക്രമങ്ങളും പാലിക്കുമെന്നും കെ- റെയില്‍ ഡവലപ്മെന്റെ കോര്‍പറേഷന്‍ വിശദീകരണം .

സുപ്രീം കോടതി ഉത്തരവ് കൂടി വന്ന സാഹചര്യത്തിലാണ് കെ- റെയില്‍ ഡവലപ്മെന്റെ കോര്‍പറേഷന്റെ  വിശദീകരണം.
സില്‍വര്‍ലൈന്‍ പദ്ധതിയ്ക്ക് ആകെ വേണ്ടത് 1383 ഹെക്ടര്‍ ഭൂമിയാണ്.

സാമൂഹിക ആഘാത പഠനത്തിന്റെ മുന്നോടിയായി അലൈന്‍മെന്റിന്റെ അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. സാമൂഹിക ആഘാത പഠനം നടത്തണമെങ്കില്‍ ബാധിക്കപ്പെടുന്നവരെ കണ്ടെത്തണം.

ബാധിക്കുന്നവരെ കണ്ടെത്തിയാലേ സാമൂഹികാഘാത പഠനം നടത്താന്‍ കഴിയൂ. ബാധിക്കപ്പെടുന്നവരെ കണ്ടെത്തണമെങ്കില്‍ അലൈന്‍മെന്റിന് അതിരടയാളം സ്ഥാപിക്കേണ്ടതുണ്ട്. അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നതു കൊണ്ട് ഭൂമി കൈമാറ്റം ചെയ്യുന്നതിനോ ബാങ്ക് വായ്പ എടുക്കുന്നതിനോ നിയമപരമായി തടസ്സമുണ്ടാകില്ല.

കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും സുപ്രിം കോടതിയും ഇക്കാര്യം അംഗീകരിച്ചതുമാണെന്നും കെ- റെയില്‍ ഡവലപ്മെന്റെ കോര്‍പറേഷന്‍ വിശദീകരിക്കുന്നു..ഫീസിബിലിറ്റി റിപ്പോര്‍ട്ട് പരിശോധിച്ച് റെയില്‍വേ ബോര്‍ഡ് പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കി്. തത്വത്തില്‍ അനുമതി നല്‍കിയ പദ്ധതികള്‍ക്ക് സര്‍വെ നടപടികളുമായി മുന്നോട്ടുപോകാം.

റെയില്‍വേ ബോര്‍ഡിന്റെ അന്തിമാനുമതി കിട്ടിയ ശേഷം മാത്രമേ സില്‍വര്‍ലൈന്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്ന നടപടികളിലേയ്ക്ക് കടക്കൂ. ഭൂമി ഏറ്റെടുക്കുമ്പോള്‍ നഷ്ട പരിഹാരം ഉള്‍പ്പെടെ  എല്ലാ നടപടി ക്രമങ്ങളും പാലിക്കുമെന്നും കെ-റെയില്‍ വ്യക്തമാക്കുന്നു. അതേസമയം സില്‍വര്‍ലൈനിന്റെ ബഫര്‍ സോണ്‍  അലൈന്‍മെന്റിന്റെ അതിര്‍ത്തിയില്‍നിന്ന് ഇരുവശത്തേക്കും പത്ത് മീറ്റര്‍വീതമാണെന്നും കെ-റെയില്‍ കോര്‍പറേഷന്‍ വ്യക്തമാക്കി.

പത്ത് മീറ്ററില്‍ ആദ്യത്തെ അഞ്ച് മീറ്ററില്‍ മാത്രമേ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കുള്ളൂ. ബാക്കി അഞ്ച് മീറ്ററില്‍ മുന്‍കൂര്‍ അനുമതി വാങ്ങി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താം.  ദേശീയ പാത, റെയില്‍വേ, സംസ്ഥാന പാത അടക്കമുള്ള പദ്ധതികളില്‍ ഇത്തരം ബഫര്‍ സോണുകളില്‍ നഷ്ടപരിഹാരം നല്‍കാറില്ലെന്നും കെ- റെയില്‍ ഡവലപ്മെന്റെ കോര്‍പറേഷന്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News