ഇന്ധനക്കൊള്ള തുടരുന്നു; പെട്രോളിന് 87 പൈസ, ഡീസലിന് 74 പൈസ വര്‍ദ്ധിച്ചു

രാജ്യത്ത് പെട്രോളിനും ഡീസലിനും ഇന്നും വില വര്‍ധന. മാര്‍ച്ച് 21 ന് തുടങ്ങി ഇത് ഏഴാം തവണയാണ് വില വര്‍ധിക്കുന്നത്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ ആറ് ദിവസവും വില ഉയര്‍ന്നിരുന്നു. ഇന്ന് ഒരു ലിറ്റര്‍ ഡീസലിന് 74 പൈസയാണ് വര്‍ധിക്കുക. ഒരു ലിറ്റര്‍ പെട്രോളിന് 87 പൈസയും വര്‍ധിക്കും.

ഇന്ധന വിലയില്‍ ഇന്നലെയും വര്‍ധനയുണ്ടായിരുന്നു. ഒരു ലിറ്റര്‍ പെട്രോളിന് 32 പൈസയായിരുന്നു വര്‍ധിപ്പിച്ചത്. ഒരു ലിറ്റര്‍ ഡീസലിന് 37 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഒരാഴ്ചക്കുള്ളില്‍ നാലര രൂപയുടെ വര്‍ധനവായിരുന്നു ഇന്ന് വരെയുണ്ടായിരുന്നത്. നാളെയത് അഞ്ച് രൂപയ്ക്ക് മുകളിലേക്ക് കടക്കും.കഴിഞ്ഞ എട്ടുദിവസത്തിനുള്ളില്‍ ആറ് രൂപയോളമാണ് കൂട്ടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News