ദേശാഭിമാനി കോഴിക്കോട് യൂണിറ്റിലെ ഹയര്‍ഗ്രേഡ് റിസപ്ഷനിസ്റ്റ് അബ്ദുള്‍ ലത്തീഫ് അന്തരിച്ചു

ദേശാഭിമാനി കോഴിക്കോട് യൂണിറ്റിലെ ഹയര്‍ഗ്രേഡ് റിസപ്ഷനിസ്റ്റ് പുതിയപാലം ആശാരിക്കണ്ടിയില്‍ അബ്ദുള്‍ ലത്തീഫ് (59) അന്തരിച്ചു. കബറടക്കം പകല്‍ മൂന്നിന് പുതിയ പാലം പള്ളികബര്‍സ്ഥാനില്‍. ഹൃദയാഘാതത്തെത്തുടര്‍ന്ന് നാല് ദിവസമായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 1983ല്‍ ദേശാഭിമാനിയില്‍ ജോലിയില്‍ പ്രവേശിച്ചു. ലൈബ്രേറിയന്‍, ഡസ്‌ക് അസിസ്റ്റന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. സിപിഐ എം റിസപ്ഷന്‍ , ഓഫീസ് ബ്രാഞ്ചുകളുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ: സീനത്ത്. മക്കള്‍ : ലിയാന, ലാമിയ. മരുമക്കള്‍: സുലൈമാന്‍ തലപ്പാറ (ജിദ്ദ), ഷംനു ഒളവണ്ണ (സൗദി). ഉപ്പ: പരേതനായ മുഹമ്മദ് കോയ . ഉമ്മ: അലീമ. സഹോദരങ്ങള്‍: സാജിത, മുംതാസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here