പാര്‍ട്ടി കോണ്‍ഗ്രസ് നായനാര്‍ക്ക് തിരക്കിന്റെ കാലമായിരുന്നുവെന്ന് ശാരദ ടീച്ചര്‍

കണ്ണൂര്‍ കല്യാശ്ശേരിയിലെ ‘ശാരദാസി’ല്‍ നിറയെ സഖാവിന്റെ ഓര്‍മ്മകളാണ്. ഇ കെ നായനാരുടെ പാര്‍ട്ടി സമ്മേളന ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് പ്രീയ പത്‌നി ശാരദ ടീച്ചര്‍. കൊല്‍ക്കത്തയിലും ഹൈദരാബാദിലും ഇ കെ നായനാര്‍ക്കൊപ്പം പോയതാണ് ശാരദടീച്ചറുടെ മനസ്സില്‍ ഇപ്പോഴുമുള്ള പാര്‍ട്ടി കോണ്‍ഗ്രസ്സ് ഓര്‍മ്മകള്‍. കേരളത്തിന്റെ മുഴുവന്‍ ജനനായകനായിരിക്കുമ്പോഴും കല്യാശ്ശേരിയോടും കണ്ണൂരിനോടും അഘാതമായ ആത്മബന്ധം പുലര്‍ത്തിയിരുന്നു ഇ കെ നായനാര്‍.

സ്വന്തം നാടായ കല്യാശ്ശേരിയെകുറിച്ച് കഥയെഴുതണമെന്ന ആഗ്രഹം പൂര്‍ത്തിയാക്കാതെയാണ് സഖാവ് മടങ്ങിയത്. സമ്മേളനകാലം സഖാവിന് തിരക്കിന്റെ കാലമാണ്. കൊല്‍ക്കത്തയിലും ഹൈദരാബാദിലും നടന്ന പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ സഖാവിനൊപ്പം ശാരദ ടീച്ചറും പോയിട്ടുണ്ട്. സഖാവിനൊപ്പം പല പരിപാടികളിലും പോയിട്ടുണ്ടെങ്കിലും ശാരദ ടീച്ചര്‍ വേദിയില്‍ കയറിയത് ചുരുക്കം അവസരങ്ങളില്‍ മാത്രം ഇതുവരെ ശാരദാസില്‍ ഭദ്രമായി സൂക്ഷിച്ചിരുന്ന ഓര്‍മ്മ ശേഷിപ്പുകള്‍ ഇ കെ നായനാര്‍ അക്കാദമിയില്‍ ഒരുങ്ങുന്ന ഇ കെ നായനാര്‍ മ്യൂസിയത്തിലേക്ക് കൈമാറി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News