കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ സമീപനത്തിനെതിയുള്ള താക്കീതാണ് കേരളത്തില്‍ അലയടിക്കുന്നതെന്ന് സമരക്കാര്‍

ദേശീയ പണിമുടക്കിന്റെ ആവേശത്തില്‍ രാത്രിയിലും സമരപന്തലുകളില്‍ തൊഴിലാളികളുടെ കൂട്ടായ്മ. പാട്ടും നൃത്തവുമായി തൊഴിലാളികളും ജീവനക്കാരും വിവിധ സമരപന്തലില്‍ ഒത്തുകൂടി. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ സമീപനത്തിനെതിയുള്ള താക്കീതാണ് കേരളത്തില്‍ അലയടിക്കുന്നതെന്ന് സമരക്കാര്‍ പറഞ്ഞു.

പുലര്‍ച്ചെ സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ഉയര്‍ന്ന തൊഴിലാളികളുടെ ആരവത്തിന് പാതിരാത്രിയിലും വിശ്രമമില്ല, പൊരിവെയില്‍ വിളിച്ച മുദ്രാവാക്യങ്ങളുടെ ആവേശം രാത്രിയിലും സമപന്തലുകളില്‍ ഉണ്ട്. വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് സമരകേന്ദ്രങ്ങളില്‍ രാത്രിയിലും പാട്ടും നൃത്തവുമായുമായുള്ള ഒത്തുചേരല്‍. ഉറക്കമില്ലാതെ എല്ലാവരും പുലരും വരെ സമരപന്തലില്‍, പകല്‍ പുതിയ സമരക്കാന്‍ വീണ്ടും അണിചേരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News