നവാഗതരുടെ പോരാട്ടത്തില്‍ ഗുജറാത്തിന് ജയം, ലക്‌നൗവിനെ തകര്‍ത്തത് 5 വിക്കറ്റിന്

ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് 5 വിക്കറ്റ് ജയം. 159 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഗുജറാത്ത് 2 പന്ത് ബാക്കിനില്‌ക്കെ ലക്ഷ്യത്തിലെത്തി. 24 പന്തില്‍ 5 ബൗണ്ടറികളും രണ്ട് സിക്‌സറും ഉള്‍പ്പെടെ പുറത്താകാതെ 40 റണ്‍സ് നേടിയ രാഹുല്‍ തേവാട്ടിയയുടെ ബാറ്റിംഗാണ് ഗുജറാത്തിന് സീസണിലെ ആദ്യ ജയം ഒരുക്കിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് 6 വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തു. ദീപക് ഹൂഡയും ആയുഷ് ബദോനിയും നേടിയ അര്‍ധസെഞ്ച്വറികളാണ് ലഖ്‌നൗവിന് മെച്ചപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ഗുജറാത്ത് നിരയില്‍ മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഏപ്രില്‍ 2 ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് ഗുജറാത്തിന്റെ അടുത്ത മത്സരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News