സിപിഐ എം പാര്‍ട്ടി കോണ്‍ഗ്രസ് പതാക ദിനം ആചരിച്ചു

സി പി ഐ എം ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായി കയ്യൂര്‍ രക്തസാക്ഷി ദിനത്തില്‍ പതാക ദിനം ആചരിച്ചു.സംസ്ഥാന വ്യാപകമായി പാര്‍ട്ടി ഓഫീസുകളിലും കണ്ണൂര്‍ ജില്ലയില്‍ പാര്‍ട്ടി അംഗങ്ങളുടെയും അനുഭാവികളുടെയും വീടുകളിലും ചെങ്കൊടി ഉയര്‍ത്തി.കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സ് ചരിത്ര സംഭവമായി മാറുമെന്നും പതാക ദിനം കമ്മ്യൂണിസ്റ്റ് ഉത്സവമായി മാറിയെന്നും സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

കണ്ണൂര്‍ കോടിയേരി മുളിയില്‍നടയില്‍ സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പതാക ഉയര്‍ത്തി.പാര്‍ട്ടി കോണ്‍ഗ്രസ്സ് തീരുമാനങ്ങളെ രാജ്യം മുഴുവന്‍ ഉറ്റുനോക്കുകയാണെന്ന് കോടിയേരി പറഞ്ഞു.കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സ് ചരിത്ര സംഭവമായി മാറുമെന്നും കോടിയേരി പറഞ്ഞു

സി പി ഐ എം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററില്‍ മുതിര്‍ന്ന നേതാവ് ആനത്തലവട്ടം ആനന്ദന്‍ പതാക ഉയര്‍ത്തി.കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസ്സ് സ്വാഗത സംഘം ഓഫീസില്‍ കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജനും ജില്ലാ കമ്മറ്റി ഓഫീസായ അഴീക്കോടന്‍ സ്മാരക മന്ദിരത്തില്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനും പതാക ഉയര്‍ത്തി.പാര്‍ട്ടി കോണ്‍ഗ്രസ്സിന് വേദിയാകുന്ന കണ്ണൂര്‍ ജില്ലയില്‍ പാര്‍ട്ടി അംഗങ്ങളുടെയും അനുഭാവികളുടെയും വീടുകളിലും ചെങ്കൊടി ഉയര്‍ന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here