ഓലപ്പാമ്പ് കാണിച്ച് തൊഴിലാളികളെ പേടിപ്പിക്കേണ്ട: ആനത്തലവട്ടം ആനന്ദന്‍

പണിയെടുക്കാനും പണിമുടക്കാനും തൊഴിലാളികള്‍ക്ക് അവകാശമുണ്ടെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍. ഡയസ്നോണ്‍ എന്ന ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കേണ്ടെന്നും ഇത് മുന്‍പും പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. ജനങ്ങളെ സംരക്ഷിക്കാനാണ് ഈ പണിമുടക്ക്. ഇന്നലെ പണിമുടക്കില്‍ പങ്കെടുത്ത എല്ലാ ജീവനക്കാരും ഇന്നും പണിമുടക്കില്‍ പങ്കെടുക്കുമെന്നും ആനത്തലവട്ടം ആനന്ദന്‍ വ്യക്തമാക്കി.

കടകള്‍ തുറക്കുമെന്ന വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രഖ്യാപനത്തിനെതിരെയും സിഐടിയു വിമര്‍ശനം ഉന്നയിച്ചു. വ്യാപാരവ്യവസായി ഏകോപന സമിതി സമരവിരോധികളാണെന്ന് ആനത്തലവട്ടം ആനന്ദന്‍ ആഞ്ഞടിച്ചു. കടകള്‍ തുറന്നുവച്ചാലും സാധനങ്ങള്‍ വാങ്ങാന്‍ ആള് വേണ്ടെയെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, സിപിഐ എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി കയ്യൂര്‍ രക്തസാക്ഷി ദിനമായ മാര്‍ച്ച് 29ന് പതാക ദിനമായി ആചരിച്ചു. എകെജി സെന്ററില്‍ സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ പതാക ഉയര്‍ത്തി.

പാര്‍ടി കോണ്‍ഗ്രസിന്റെ വിളംബരമായി സംസ്ഥാനത്തെ മുഴുവന്‍ ജില്ലാ, ഏരിയാ, ലോക്കല്‍, ബ്രാഞ്ച് കേന്ദ്രങ്ങളിലും ചെങ്കൊടി ഉയര്‍ന്നു. കണ്ണൂര്‍ ജില്ലയില്‍ പാര്‍ട്ടി അംഗങ്ങളുടെയും അനുഭാവി ഗ്രൂപ്പ് അംഗങ്ങളുടെയും വീടുകളിലും പതാക ഉയര്‍ത്തി. കണ്ണൂര്‍ ജില്ലാ കമ്മറ്റി ഓഫീസില്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പതാക ഉയര്‍ത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here