തൊഴിലാളികള്‍ക്ക് തൊഴില്‍ സുരക്ഷ ഇല്ലാതായെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കൂലി വേണ്ടെന്ന് വച്ച് തൊഴിലാളികള്‍ പണിമുടക്കുമെന്നും ഗത്യന്തരമില്ലാതെ വരുമ്പോഴാണ് തൊഴിലാളികള്‍ പണി മുടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സമരം വേണ്ടെന്നാണ് കോടതി പറയുന്നത്, നാട്ടിലുണ്ടായ എല്ലാ മാറ്റങ്ങളും ഉണ്ടായത് പോരാട്ടങ്ങളിലൂടെയാണ്. സ്വാതന്ത്ര്യസമര പോരാട്ടങ്ങളും ആ കാലത്ത് നിയമ വിരുദ്ധമായിരുന്നുവെന്നും കോടിയേരി പറഞ്ഞു.
ജനജീവിതം ദുസ്സഹമാകുന്ന സാഹചര്യമാണ് രാജ്യത്തുള്ളതെന്നും ജനങ്ങള്‍ പണിമുടക്കുമായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യം പാര്‍ട്ടി കോണ്‍ഗ്രസ്സിനെ ഉറ്റുനോക്കുകയാണെന്നും പാര്‍ട്ടി കോണ്‍ഗ്രസ്സ് ചരിത്ര സംഭവമായി മാറുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here