രാജസ്ഥാന്‍ റോയല്‍സ് സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് മത്സരം ഇന്ന്

എം സി എ സ്റ്റേഡിയത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടാന്‍ ഒരുങ്ങുമ്പോള്‍ വിജയത്തുടക്കം മാത്രമാണ് തിരുവനന്തപുരത്തുകാരന്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ ലക്ഷ്യം. 2008ലെ പ്രഥമ സീസണില്‍ ഷെയ്ന്‍ വോണിന്റെ പരിശീലനമികവില്‍ ചാമ്പ്യന്മാരായതു മാത്രമാണ് ഏക കിരീട നേട്ടം. കുട്ടിക്രിക്കറ്റില്‍ പയറ്റിത്തെളിഞ്ഞ താരങ്ങളുടെ നീണ്ട നിര തന്നെ ഇക്കുറി രാജസ്ഥാനൊപ്പമുണ്ട്. യുസവേന്ദ്ര ചഹല്‍, ആര്‍ അശ്വിന്‍, ദേവദത്ത് പാടിക്കല്‍ , ഷിംറോണ്‍ ഹെറ്റ്‌മെയര്‍, നീഷം, കോള്‍ട്ടര്‍നീല്‍, ജോസ് ബട്ട്‌ലര്‍ എന്നിവരാണ് ടീമിലെ പ്രധാനികള്‍.

ലങ്കന്‍ ഇതിഹാസ താരം ലസിത് മലിംഗയാണ് രാജസ്ഥാന്റെ ബോളിംഗ് കോച്ച്. അതേസമയം പുത്തന്‍ സീസണില്‍ തികഞ്ഞ വിജയ പ്രതീക്ഷയോടെയാണ് സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന്റെ ഒരുക്കം. 2016 ല്‍ ചാമ്പ്യന്മാരായ സണ്‍റൈസേഴ്‌സിന് 2018 ല്‍ കിരീടം കൈവിട്ടത് തലനാരിഴയ്ക്കാണ്.

തന്ത്രങ്ങളുടെ ആശാന്‍ ടോം മൂഡിയാണ് ടീമിന്റെ പരിശീലകന്‍. നിക്കോളാസ് പുരാന്‍, എയ്ഡന്‍ മാര്‍ക്രം, നടരാജന്‍, ഭുവനേശ്വര്‍ കുമാര്‍ , റൊമാരിയോ ഷെപ്പേര്‍ഡ്, മലയാളി താരം വിഷ്ണുവിനോദ് എന്നിവരാണ് ടീമിലെ പ്രധാന താരങ്ങള്‍. ഇതിഹാസ താരങ്ങളായ ലാറയും മുത്തയ്യ മുരളീധരനും ടീമിന്റെ ബോളിംഗ് പരിശീലക സംഘത്തിലുണ്ട്. മുന്‍ ചാമ്പ്യന്മാര്‍ തമ്മിലുള്ള ആവേശപ്പോരിനാണ് ഇന്ന് എം സി എ സ്റ്റേഡിയം സാക്ഷ്യം വഹിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News