ചെങ്ങന്നൂരില്‍ പിഴുതെറിഞ്ഞ കെ റെയില്‍ സര്‍വേക്കല്ലുകള്‍ ജനങ്ങള്‍ തന്നെ പുന:സ്ഥാപിച്ചു

കെ റെയിലിന്റെ പിഴുതുമാറ്റിയ സര്‍വേക്കല്ലുകള്‍ തിരികെ സ്ഥാപിച്ച് ഭൂഉടമകള്‍. ചെങ്ങന്നൂരില്‍ കല്ലുകള്‍ പുനസ്ഥാപിച്ചത് 70 വീട്ടുകാര്‍. പുനസ്ഥാപിച്ചത് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പിഴുതെറിഞ്ഞ സര്‍വേക്കല്ലുകള്‍. കോണ്‍ഗ്രസുകാരും ബിജെപിക്കാരും തെറ്റിദ്ധരിപ്പിച്ചെന്നും സര്‍ക്കാറിനോട് മാപ്പപേക്ഷിക്കുന്നുവെന്നുവെന്നും വീട്ടുടമ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കെ-റെയില്‍ സര്‍വേക്ക് സുപ്രീംകോടതിയുടെ പച്ചക്കൊടി കിട്ടിയത് സര്‍വേ നടപടികളുമായി സംസ്ഥാന സര്‍ക്കാരിന് മുന്നോട്ടുപോകാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഒരു പദ്ധതിയും തടസ്സപ്പെടുത്താനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സര്‍വേ നടപടികള്‍ സ്റ്റേ ചെയ്ത ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെയും സുപ്രീംകോടതി വിമര്‍ശിച്ചു. സുപ്രീംകോടതി തീരുമാനം പദ്ധതിക്കെതിരെ സമരരംഗത്തുള്ള കോണ്‍ഗ്രസിനും ബിജെപിക്കും തിരിച്ചടിയായി.

സാമൂഹിക ആഘാത പഠനം നടക്കുന്നതില്‍ എന്ത് തെറ്റെന്ന ചോദ്യത്തോടെയായിരുന്നു കെ-റെയിലിനെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളിയത്. സാമൂഹിക ആഘാത പഠനം ഏതൊരു വന്‍കിട പദ്ധതിയുടെയും പ്രാരംഭം നടപടിയാണ്. അത്തരം പഠനങ്ങള്‍ ഒരു പ്രത്യാഘാതവും ഉണ്ടാക്കുന്നതല്ല. അതിനാല്‍ സാമൂഹിക ആഘാത പഠനം തടസപ്പെടുത്താനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്ന് കെ-റെയിലിനെതിരായ ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീംകോടതി പറഞ്ഞു.

കെ- റെയില്‍ പോലുള്ള പദ്ധതികള്‍ സര്‍ക്കാരുകളുടെ അഭിമാന പദ്ധതികളാണ്. അത് കോടതികള്‍ക്ക് തടയാനാകില്ലെന്ന് ജസ്റ്റിസുമാരായ എം.ആര്‍.ഷാ, ബിവി നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.സാമൂഹിക ആഘാത പഠനം സ്റ്റേ ചെയ്ത ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ കോടതി വിമര്‍ശിച്ചു.
ഒരു പദ്ധതിയും ഇങ്ങനെ തടസ്സപ്പെടുത്തരുതെന്നായിരുന്നു പരാമര്‍ശം .ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത ഡിവിഷന്‍ ബെഞ്ചിന്റെ തീരുമാനം സുപ്രീംകോടതി ശരിവെച്ചു.

സുപ്രീംകോടതി തീരുമാനം സംസ്ഥാന സര്‍ക്കാരിന് വലിയ ആശ്വാസമായി.സര്‍വേ നടപടികളുമായി സര്‍ക്കാരിന് മുന്നോട്ടുപോകാം. വന്‍കിട പദ്ധതികള്‍ക്കായ് സര്‍വേ നടക്കേണ്ടത് 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരമാണെന്നും ഇപ്പോള്‍ സര്‍വേ നടക്കുന്നത് സര്‍വേസ് ആന്റ് ബൌണ്ടറീസ് ആക്ട് പ്രകാരമാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.
ഏത് നിയമപ്രകാരം സര്‍വേ നടന്നാലും അത് നേട്ടമേ ഉണ്ടാക്കൂ എന്നായിരുന്നു കോടതിയുടെ മറുപടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News