ഡയസ്‌നോണ്‍ തള്ളി ജീവനക്കാര്‍

ദേശീയ പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ ഡയസ്‌നോണ്‍ തള്ളി ജീവനക്കാര്‍. ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടും പണിമുടക്കില്‍ പങ്കെടുത്ത് ജീവനക്കാര്‍ പ്രതിഷേധിക്കുകയാണ്. ഭരണസിരാ കേന്ദ്രമായ സെക്രട്ടറിയേറ്റില്‍ പണിമുടക്ക് രണ്ടാം ദിനവും പൂര്‍ണമാണ്. ഇന്ന് ജോലിക്കെത്തിയത് 176 പേര്‍ മാത്രമാണ്. 4648 ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.

സര്‍ക്കാര്‍ ജീവനക്കാര്‍ ഇന്ന് ജോലിക്ക് ഹാജരാകണമെന്ന ചീഫ് സെക്രട്ടറി ഉത്തരവിറക്കിയതിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചത്. ഡയസ്നോണ്‍ പ്രഖ്യാപിച്ചതോടെ ഇന്ന് ജോലിക്ക് ഹാജരായില്ലെങ്കില്‍ ജീവനക്കാര്‍ക്ക് ആ ദിവസത്തെ ശമ്പളം ലഭിക്കില്ലെന്നും അടിയന്തര സാഹചര്യത്തില്‍ ഒഴികെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും അവധി അനുവദിക്കരുതെന്നും ഉത്തരവില്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News