23-ാം പാര്‍ട്ടി കോണ്‍സിന്റെ പ്രചരണാര്‍ത്ഥം ഗോള്‍ഡന്‍ ഫാല്‍ക്കണ്‍ ഫിലിം അവതരിപ്പിക്കുന്ന വിപ്ലവഗാന വീഡിയോ ആല്‍ബം ‘സമരജ്വാല ‘ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. അജികുമാര്‍ പനമരം രചനയും സംഗീതവും നിര്‍വ്വഹിച്ച വിപ്ലവഗാനം കിരണ്‍ദേവ് ,രഞ്ജിത്ത് എസ് കരുണ്‍, രഞ്ജുഷ ,നിമിതാ കൃഷ്ണകുമാര്‍, ശ്രീരഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചത്.
പ്രശസ്ത സിനിമ സംവിധായകന്‍ ലിയോണ്‍ കെ.തോമസ് സംവിധാനം ചെയ്ത സമരജ്വാലയുടെ ക്യാമറ ബാഗീഷ് മെയിന്‍ ഫ്രെയിം ആണ് ചെയ്തത്. കോഴിക്കോട് ജില്ലയിലെ കുന്നുമ്മല്‍ ഏരിയയിലെ വടയം ലോക്കല്‍ സെക്രട്ടറി ടി കെ ബിജുവിന്റെ നേതൃത്വത്തില്‍ കുഴിക്കാട്ട്, നടുപ്പൊയില്‍ ബ്രാഞ്ചുകളിലെ സഖാക്കളാണ് സമരജ്വാലയില്‍ അഭിനയിച്ചത്.
സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടിയേറ്റ് അംഗം കെ.കെ.ദിനേശന്‍ മാസ്റ്റര്‍ വീഡിയോയുടെ സ്വിച്ച് ഓണ്‍ ചെയ്തു. ശശി മടപ്പറമ്പത്ത് നിര്‍മ്മിച്ച സമരജ്വാലയുടെ പ്രൊഡക്ഷന്‍ മാനേജര്‍ പ്രമോദ് കുഴിക്കാട്ടും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രഞ്ജിത്ത് നടുപ്പൊയിലുമാണ്. സമരജ്വാലയുടെ യൂട്യൂബ് വിതരണം മില്ലേനിയം വീഡിയോസ് ആണ് നടത്തുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.