കനത്ത ചൂടില്‍ വെന്തുരുകി ദില്ലി

കനത്ത ചൂടില്‍ വെന്തുരുകി തലസ്ഥാന നഗരം. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന താപനിലയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ശരാശരി താപനിലയേക്കാള്‍ ഏഴ് ഡിഗ്രി കൂടുതലാണിത്. നഗരത്തിന്റെ ചില ഭാഗങ്ങളില്‍ താപനില 42 ഡിഗ്രി വരെ ഉയര്‍ന്നു. വരും ദിവസങ്ങളിലും ഉയര്‍ന്ന താപനില തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

ഡല്‍ഹി നഗരത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും 40 ഡിഗ്രി സെല്‍ഷ്യസാണ് താപനില രേഖപ്പെടുത്തിയത്. നരേല മേഖലയില്‍ 42 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു. ഇത് സാധാരണ താപനിലയെക്കാള്‍ 10 ഡിഗ്രി കൂടുതലാണ്.

ഡല്‍ഹിയിലെ ചില പ്രദേശങ്ങളില്‍ അടുത്ത രണ്ടു ദിവസം ചൂടുതരംഗത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പ് മുന്നറിയിപ്പ് നല്‍കി. കൂടിയ താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിക്കുന്നത്.

മാര്‍ച്ചില്‍ മഴ കുറഞ്ഞതാണ് ചൂട് കൂടാന്‍ കാരണമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. സാധാരണ മാര്‍ച്ചില്‍ 15.9 മില്ലീ മീറ്റര്‍ വരെ മഴ ലഭിക്കാറുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel