മലബാറില്‍ രണ്ടാം ദിനവും പണിമുടക്ക് പൂര്‍ണ്ണം

കോഴിക്കോട് ജില്ലയില്‍ രണ്ടാം ദിനവും പണിമുടക്ക് പൂര്‍ണ്ണമാണ്. സമരകേന്ദ്രങ്ങള്‍ ഇന്നും സജീവമായിരുന്നു. വലിയങ്ങാടിയും മിഠായിത്തെരുവുമെല്ലാം നിശ്ചലമായി. പൊതുഗതാഗതം ഉണ്ടായില്ല. സ്വകാര്യവാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. പണിമുടക്കിയ തൊഴിലാളികള്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി. ഡയസ്‌നോണ്‍ പണിമുടക്കിനെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് ഇ പ്രേംകുമാര്‍ പറഞ്ഞു. ജീവനക്കാര്‍ പണിമുടക്കിനോട് പൂര്‍ണ്ണമായും സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മലപ്പുറത്തും രണ്ടാം ദിവസവും പണിമുടക്ക് പൂര്‍ണ്ണമാണ്. ഡയസ്‌നോണ്‍ പ്രഖ്യാപിച്ചെങ്കിലും ഉദ്യോസ്ഥര്‍ ജോലിക്ക് എത്തിയില്ല. കെ എസ് ആര്‍ടി സി, സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നടത്തുന്നില്ല. വയനാട് ജില്ലയിലും പണിമുടക്ക് പൂര്‍ണ്ണമാണ്. മാനന്തവാടി താലൂക്കിനെ ഇന്നും പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വള്ളിയൂര്‍ക്കാവ് ഉത്സവം അവസാനിക്കുന്ന സാഹചര്യത്തിലാണിത്. തോട്ടം മേഖലകളില്‍ രണ്ടാം ദിനസവും തൊഴിലാളികള്‍ പണിമുടക്കി.

കണ്ണൂര്‍ ജില്ലയില്‍ വ്യവസായ കേന്ദ്രങ്ങളും കടകമ്പോളങ്ങളും അടഞ്ഞു കിടന്നു. ഡയസ്‌നോണ്‍ നിലവില്‍ വന്നെങ്കിലും കലക്ട്രേറ്റിലും മറ്റ് സര്‍ക്കാര്‍ ഓഫീസുകളിലും ഭൂരിപക്ഷം ജീവനക്കാരും പണിമുടക്കി. പണിമുടക്കിയ തൊഴിലാളികളും ജീവനക്കാരും കണ്ണൂര്‍ നഗരത്തില്‍ പ്രകടനം നടത്തി. പാലക്കാട് കലക്ടറേറ്റിലെ 210 ജീവനക്കാരില്‍ 15 പേര്‍ മാത്രമാണ് ജോലിക്കെത്തിയത്. കഞ്ചിക്കോട് വ്യവസായ മേഖലയിലും പണിമുടക്ക് പൂര്‍ണ്ണമാണ്. അവശ്യസര്‍വ്വീസുമായി ബന്ധപ്പെട്ട കമ്പനികള്‍ മാത്രമാണ് ഭാഗികമായി പ്രവര്‍ത്തിക്കുന്നത്. കാസര്‍ഗോഡ് ജില്ലയിലും പണിമുടക്ക് പൂര്‍ണ്ണമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News