ഉച്ചയൂണിന് ഉള്ളിപ്പൂവ് തോരൻ; ഇത് പൊളിക്കും

ഉച്ചയൂണിന് എന്തുണ്ടാക്കുമെന്ന് ആലോചിച്ച് തല പുകയ്ക്കാറുണ്ടോ നിങ്ങൾ? എന്നാലിന്ന് ഊണിനൊപ്പം ഉള്ളിപ്പൂവ് തോരൻ ആളായാലോ? ഉള്ളി പൂവിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഹെൽത്തി തോരൻ റെസിപ്പി ഇതാ..

വേണ്ട ചേരുവകൾ

ഉള്ളി പൂവ് 1/2 കിലോ
നാളികേരം 1/2 മുറി
പച്ചമുളക് 2 എണ്ണം
ചുവന്ന മുളക് 2 എണ്ണം
എണ്ണ 2 സ്പൂൺ
കടുക് 1 സ്പൂൺ
കുരുമുളക് 1 സ്പൂൺ
ഉപ്പ് 1 സ്പൂൺ
മഞ്ഞൾ പൊടി 1/2 സ്പൂൺ

തയ്യാറാക്കുന്ന വിധം…

🍛 Spring onion Curry | Indian | Vegetarian | Recipe

ഉള്ളിപ്പൂവ് നന്നായി കഴുകി ചെറുതായി അരിഞ്ഞെടുക്കുക.ചീനച്ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ കടുക് ,മുളക് കറിവേപ്പില, എന്നിവ ചേർക്കുക.

ഉള്ളി, കുരുമുളകു പൊടി ,മഞ്ഞൾ പൊടി എന്നിവ ചേർത്ത് വേവിക്കുക. അതിലേക്ക് തേങ്ങ പച്ചമുളക് ചതച്ചത് ചേർത്ത് ഒന്നുകൂടി നന്നായി ഇളക്കി വേവിക്കുക. സ്വാദിഷ്ടമായ ഉള്ളിപ്പൂവ് തോരൻ റെഡി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here