അന്താരാഷ്ട്ര മയക്കുമരുന്ന് സംഘം 40 കോടിയുടെ ഹെറോയിനുമായി ഡല്‍ഹിയില്‍ പിടിയില്‍

പത്തു കിലോയോളം ഹെറോയിനുമായി അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ രണ്ട് പേര്‍ ഡല്‍ഹിയില്‍ പിടിയില്‍. കാറിലെ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. രാജ്യാന്തര വിപണിയില്‍ ഹെറോയിന് 40 കോടിയോളം വില വരുമെന്ന് പൊലീസ് അറിയിച്ചു.

നസീം എന്ന നസീര്‍, ദിനേശ് സിംഗ് എന്നിവരാണ് പ്രതികള്‍. ചോദ്യം ചെയ്യലില്‍ ഇവര്‍ രാജ്യാന്തര മയക്കുമരുന്ന് സംഘത്തിലെ അംഗങ്ങളാണെന്ന് വെളിപ്പെടുത്തി. ഹെറോയിന്‍ മ്യാന്‍മറില്‍ നിന്ന് മണിപ്പൂര്‍ വഴി ഇന്ത്യയിലേക്ക് കടത്തിയതാണെന്നും പൊലീസ് അറിയിച്ചു.

സംഘത്തിലെ രണ്ട് അംഗങ്ങള്‍ ജാര്‍ഖണ്ഡില്‍ നിന്ന് വന്‍തോതില്‍ ഹെറോയിന്‍ ശേഖരിച്ചുവെന്നും, ഡല്‍ഹി മീററ്റ് എക്സ്പ്രസ് വേയില്‍ എത്തുമെന്നും സ്‌പെഷ്യല്‍ സെല്ലിന് വിവരം ലഭിച്ചിരുന്നു. ഇത് പ്രകാരമാണ് പരിശോധന നടന്നത്. അന്വേഷണത്തില്‍ ജാര്‍ഖണ്ഡിലെ നക്സലൈറ്റ് ബാധിത പ്രദേശങ്ങളിലും മണിപ്പൂരിലെ തീവ്രവാദ ബാധിത പ്രദേശങ്ങളിലും അനധികൃതമായി കൃഷി ചെയ്യുന്ന കറുപ്പില്‍ നിന്നാണ് ഹെറോയിന്‍ നിര്‍മ്മിക്കുന്നതെന്ന് കണ്ടെത്തി.

ജാര്‍ഖണ്ഡ് ആസ്ഥാനമായുള്ള മയക്കുമരുന്ന് നിര്‍മ്മാതാക്കളില്‍ നിന്നും വിതരണക്കാരില്‍ നിന്നും ഹെറോയിന്‍ വാങ്ങിയിരുന്നതായി അറസ്റ്റിലായ പ്രതികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News