
ദേശീയ പണിമുടക്കിന്റെ ഭാഗമായി കേരളത്തില്‍ ആയിരത്തില്‍ അധികം പേര്‍ ഓരോ സമര കേന്ദ്രത്തിലും പങ്കെടുക്കുന്നുണ്ടെന്ന് സിഐടിയു സംസ്ഥാന നേതാവ് എളമരം കരീം പറഞ്ഞു.
കോടതി ഉത്തരവ് ഉണ്ടായിട്ടും അത് വകവയ്ക്കാതെ സമരത്തിന്നോട് പങ്കുചേര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അഭിവാദ്യം ചെയുന്നുവെന്നും എളമരം കരീം പറഞ്ഞു. തിരുവനന്തപുരത്തെ സമര കേന്ദ്രത്തില്‍ ദേശീയ പണിമുടക്ക് രണ്ടാം ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
എത്ര തൊഴിലാളി പണിമുടക്കി എന്ന് മലയാളത്തിലെ ചില മാധ്യമങ്ങള്‍ ചോദിക്കുന്നില്ല, ആര് കട തുറന്നു എന്നാണ് അറിയേണ്ടത്, രണ്ട് മാസം മുന്‍പ് നോട്ടീസ് നല്‍കിയ പണി മുടക്കിനെപറ്റി ചര്‍ച്ച നടത്തിയില്ലെന്നും എളമരം കരീം മാധ്യമങ്ങളെ വിമര്‍ശിച്ചു.
ചില കോടതികള്‍ ഏകപക്ഷീയമായി വിധി പറയുന്നുവെന്നും. തൊഴിലിടങ്ങളില്‍ പണിമുടക്ക് നിരോധിക്കുന്നത് തൊഴിലാളികളെ കേള്‍ക്കാതെയാണെന്നും കേരള ഹൈക്കോടതി വിധി ഭരണഘടനാ വിരുദ്ധമാണെന്നും എളമരം കരീം എം പി പറഞ്ഞു. ഇതൊന്നും അനുസരിക്കാന്‍ ജനങ്ങള്‍ ബാധ്യസ്ഥരല്ല, നിയമം നിര്‍മിക്കാന്‍ കോടതികള്‍ക്ക് അധികാരമില്ലെന്നും എം പി പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here