മുല്ലപ്പെരിയാര്‍ കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റി

മുല്ലപ്പെരിയാര്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വ്യാഴാഴ്ചത്തേക്ക് മാറ്റിവെച്ചു. മേല്‍നോട്ട സമിതിക്ക് കൂടുതല് അധികാരം നല്കുന്നത് സംബന്ധിച്ച് നടന്ന സംയുക്ത യോഗത്തിന്റെ ശുപാര്‍ശകള്‍ നല്കാന്‍ രണ്ടുദിവസത്തെ സമയം വേണമെന്ന് കേരളവും തമിഴ്‌നാടും ആവശ്യപ്പെട്ടതോടെയാണ് കേസ് മാറ്റിയത്.

കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഉദ്യോഗസ്ഥരും അഭിഭാഷകരും ഇന്നലെ യോഗം ചേര്‍ന്നിരുന്നു. സമവായത്തിലെത്താതെയാണ് യോഗം പിരിഞ്ഞത്. മേല്‍നോട്ട
സമിതി പുനഃസംഘടിപ്പിച്ച് അണക്കെട്ടിന്റെ മേല്‌നോട്ട ചുമതല സമിതിക്ക് നല്കണമെന്നാണ് കേരളത്തിന്റെ നിലപാട്. അതിനെ തമിഴ്‌നാട് സര്‍ക്കാര്‍ എതിര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News