
യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ റഷ്യയും യുക്രൈനും തമ്മിലുള്ള ചര്‍ച്ച ഇന്നു തുര്‍ക്കിയില്‍ നടക്കും. ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ ഇസ്തംബുളില്‍ എത്തി. വലിയ വിട്ടുവീഴ്ചയ്ക്കു റഷ്യന്‍ പ്രസിഡന്റ് പുട്ടിന്‍ തയാറാവില്ലെന്നാണ് അമേരിക്കയിലെ മുതിര്‍ന്ന വക്താവ് സൂചിപ്പിക്കുന്നത്. രാജ്യത്തിന്റെ പരമാധികാരവും അതിര്‍ത്തിയും സംരക്ഷിക്കുക എന്നതായിരിക്കും ചര്‍ച്ചയിലെ നിലപാടെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി വ്യക്തമാക്കി.
യുക്രൈന്‍ തലസ്ഥാനമായ കീവ് പിടിച്ചെടുക്കാന്‍ റഷ്യന്‍ സൈന്യം ശ്രമം നടത്തുന്നതിനിടെ സമീപ നഗരമായ ഇര്‍പിന്‍ യുക്രൈന്‍ സേന തിരിച്ചുപിടിച്ചതായി മേയര്‍ ഒലെക്‌സാണ്ടര്‍ മാര്‍കുഷിന്‍ വ്യക്തമാക്കി. സാമൂഹിക മാധ്യമത്തിലൂടെയാണ് ഇക്കാര്യം മേയര്‍ അറിയിച്ചത്.
തുറമുഖ നഗരമായ മരിയുപോളില്‍ ഒന്നരലക്ഷത്തിലേറെ ആളുകള്‍ ഇപ്പോഴും ഉണ്ടെന്നും അവരെ ഒഴിപ്പിക്കാന്‍ റഷ്യന്‍ സൈന്യം അനുവദിക്കുന്നില്ലെന്നും മേയര്‍ വദ്യം ബോയ്‌ചെങ്കോ പറഞ്ഞു. ഒഴിപ്പിക്കല്‍ വൈകിയാല്‍ വന്‍ദുരന്തം ഉണ്ടാകാനിടയുണ്ടെന്നു മേയര്‍ പറഞ്ഞു. നഗരത്തില്‍ 5000 പേരെങ്കിലും കൊല്ലപ്പെട്ടതായും 90% കെട്ടിടങ്ങളും നശിച്ചതായും അദ്ദേഹം പറഞ്ഞു. റഷ്യന്‍ സൈന്യം ചെര്‍ണോബില്‍ വിട്ടുപോയതായി അവിടത്തെ മേയര്‍ വ്യക്തമാക്കി. സമാധാന ചര്‍ച്ചകള്‍ക്ക് മുന്നിട്ടിറങ്ങിയ റഷ്യയിലെ ശതകോടീശ്വരന്‍ റോമന്‍ അബ്രമോവിച്ചിനെ കീവില്‍ അപായപ്പെടുത്താന്‍ ശ്രമം നടന്നതായി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം ആദ്യം വിഷബാധയേല്‍പ്പിക്കാന്‍ ശ്രമിച്ചതായാണ് വിവരം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here