മൂന്നാർ എം.എൽ.എയെ മർദിച്ച സംഭവം; എസ്.ഐക്കെതിരെ നിയമപരമായി മുന്നോട്ട് പോകും; സി.വി വർഗീസ്

മൂന്നാർ എം.എൽ.എ എ. രാജയെ മർദിച്ച സ്ഥലം എസ്.ഐയുടെ നടപടി സർക്കാരിൻ്റെ ശ്രദ്ധയിൽ പെടുത്തുമെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി സി.വി വർഗീസ്. നിയമപരമായി മുന്നോട്ടു പോകും.
അനാവശ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാനാണ് എസ്.ഐയുടെ ഭാഗത്ത് നിന്നും ശ്രമമുണ്ടായത്. മുൻപ് പലവട്ടം ഇത്തരം നീക്കം ഉദ്യോഗസ്ഥനിൽ നിന്നും ഉണ്ടായിട്ടുണ്ട്. പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന എ. രാജയെ സന്ദർശിച്ച ശേഷമായിരുന്നു ജില്ലാ സെക്രട്ടറിയുടെ പ്രതികരണം.

ദ്വിദിന ദേശീയ പണിമുടക്കിന്റെ ഭാ​​ഗമായി മൂന്നാറിൽ സമരം നടത്തിയ എംഎൽഎ അടക്കമുള്ള നേതാക്കളെയാണ് പൊലീസ് മർദ്ദിച്ചത് . . അഡ്വ എ രാജ എംഎൽഎ അടക്കമുള്ള നേതാക്കൾക്ക് പൊലീസ് മർദ്ദനമേറ്റു. സ്ഥലം എംഎൽഎ ആണെന്ന് അറിയിച്ചിട്ടും മൂന്നാർ എസ് ഐ എം ബി സാ​ഗർ പ്രകോപനം സൃഷ്ടിക്കുകയായിരുന്നെന്ന് എംഎൽഎ എ രാജ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News