സിൽവർ ലൈൻ; വീടുവീടാന്തരം കയറി പ്രചാരണം നടത്തിയ സജി ചെറിയാന് പൂർണ പിന്തുണ നൽകി ചെങ്ങന്നൂർ

ചെങ്ങന്നൂർ കൊഴുവല്ലൂരിൽ സിൽവർ ലൈൻ അനുകൂല പ്രചരണത്തിന് ഭവനങ്ങൾ സന്ദർശിച്ച മന്ത്രി സജി ചെറിയാന് നാടിൻ്റെ പൂർണ പിന്തുണ. പദ്ധതിയ്ക്കെതിരെ ഇനി ബാഹ്യ ഇടപെടലുകൾക്ക് കീഴ്പ്പെടില്ലെന്നായിരുന്നു നാട്ടുകാരുടെ പ്രതികരണം.പ്രതിഷേധം കനത്ത പ്രദേശങ്ങളിൽ മന്ത്രി സജി ചെറിയാൻ നേരിട്ടെത്തി.

സമയക്കുറവു കൊണ്ട് എത്താനാകാത്ത ഇടങ്ങളിലെ ആളുകളെ ഫോൺ മുഖേനയും ബന്ധപ്പെട്ടും പ്രവർത്തകരെ പറഞ്ഞയച്ചും കാര്യങ്ങൾ ബോധ്യപ്പെടുത്തി. പിന്നിട് സത്യാവസ്ഥ ബോധ്യപ്പെട്ട നാട്ടുകാർ പദ്ധതിക്കെതിരെ എടുത്തത് ഉറച്ച നിലപാട്

ഇതിനിടെ കഴിഞ്ഞ ദിവസം മന്ത്രിക്കെതിരെ നടത്തിയ വാക് ശരങ്ങളിൽ ചിലർ പശ്ചാത്തപo പൂണ്ടു. കൈരളി ന്യൂസ് സംഘം സ്ഥലത്ത് നിന്ന് നടത്തിയ തൽസമയ വാർത്താ സംപ്രേക്ഷണത്തിനിടെ മന്ത്രിയോടു മാപ്പ് പറഞ്ഞു. കല്ലിടൽ സർവ്വേയ്ക്ക് യാതൊരു തടസവും പ്രദേശത്ത് നിന്നുണ്ടാകില്ലെന്ന് നാട്ടുകാർ ഉറപ്പും നൽകി. വരും ദിവസങ്ങളിൽ അനുകൂല പ്രചാരണവുമായി ഇവരും വീട് സന്ദർശനം നടത്താനുള്ള ആലോചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News