ഇടുക്കി അണക്കെട്ടിന്റെ സംഭരണിക്കുള്ളില്‍ തലയോട്ടി; പൊലീസ് അന്വേഷണം തുടങ്ങി

അയ്യപ്പന്‍ കോവിലില്‍ ഇടുക്കി അണക്കെട്ടിന്റെ സംഭരണിക്കുള്ളില്‍ തലയോട്ടി കണ്ടെത്തി. കോടാലിപ്പാറയ്ക്കും അയ്യപ്പന്‍കോവില്‍ തൂക്കുപാലത്തിനുമിടയ്ക്കാണ് തലയോട്ടി കണ്ടെത്തിയത്. രാവിലെ ഇടുക്കി ജലാശയത്തില്‍ മീന്‍ പിടിക്കാന്‍ പോയി തിരികെ എത്തിയവരാണ് തലയോട്ടി കണ്ടത്. തുടര്‍ന്ന്, കട്ടപ്പന പൊലീസ് സ്ഥലത്തെത്തി.

തലയോട്ടി ഏറെക്കാലത്തെ പഴക്കമുള്ളതാണെന്നാണ് പ്രാഥമിക പരിശോധനയില്‍ മനസ്സിലാക്കിയിരിക്കുന്നത്. മഴക്കാലത്ത് എവിടെ നിന്നെങ്കിലും ഒഴുകി ജലശായത്തില്‍ എത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ പരിശോധനകള്‍ക്കായി തലയോട്ടി പൊലീസ് ശേഖരിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News