നാലുമണി ചായക്ക് എന്തുണ്ടാക്കും?? അടിപൊളി പലഹാരം ഇതാ… ചുരുളപ്പം

നാലു മണി ചായക്കൊപ്പം എന്ത് സ്നാക്സ് ഉണ്ടാക്കും? സ്വാദുള്ള മധുരമുള്ള ചുരുളപ്പം ആയാലോ? എങ്ങനെ തയാറാക്കാമെന്നല്ലേ? തേങ്ങയും ഗോതമ്പും ശർക്കരയും മാത്രം മതിയാകും ഇതിന്.

ചേരുവകൾ

ഗോതമ്പ് – 2 കപ്പ്‌

ഉപ്പ് – ആവശ്യത്തിന്

വെള്ളം – ആവശ്യത്തിന്

തേങ്ങ ചിരകിയത് – അര മുറി

ശർക്കര – ആവശ്യത്തിന്

ഏലക്ക -1എണ്ണം

ജീരകം – അര ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഗോതമ്പ്, ഉപ്പ് ,വെള്ളം എന്നിവ ചേർത്തു ദോശ പരുവത്തില്‍ കുഴമ്പ് രൂപത്തില്‍ ആക്കുക . തേങ്ങ ,ജീരകം, ഏലക്കാ പൊടിച്ചതും , പഞ്ചസാര എല്ലാം ചേര്ത്തു തിരുമ്മി വയ്ക്കുക.

മാവ് ,ദോശ ചട്ടിയില്‍ ഒഴിച്ച് കനം കുറച്ചു ദോശ ചുട്ടെടുക്കുക. രണ്ടു വശവും വേവിച്ചതിനു ശേഷം നടുവില്‍ തേങ്ങ ഇട്ടു മൂന്നു ആക്കി മടക്കി എടുക്കുക. അടിപൊളി ചുരുളപ്പം റെഡി…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here