ദേശീയ പണിമുടക്ക്; ലുലു മാളിന് പ്രത്യേക ഇളവില്ല

ദേശീയ പണിമുടക്കില്‍ ലുലു മാളിന് മാത്രമായി ഇളവ് നല്‍കാന്‍ തീരുമാനമില്ലെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ ജില്ലാ സമിതി അറിയിച്ചു. പാല്‍, പത്രം, ആശുപത്രി, ആംബുലന്‍സ്, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം, വിദേശ വിനോദ സഞ്ചാരികളുടെ യാത്ര എന്നിവയ്ക്ക് മാത്രമാണ് ഇളവ് പ്രഖ്യാപിച്ചത്.

ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയ്ക്ക് വാര്‍ത്ത സംബന്ധിച്ച് യൂണിയന് ഉത്തരവാദിത്തമില്ലെന്നും നേതാക്കള്‍ അറിയിച്ചു. പണിമുടക്കിനോട് സഹകരിക്കാനാണ് തീരുമാനിച്ചതെന്നും പത്ര വാര്‍ത്ത സംബന്ധിച്ച് അറിവില്ലെന്നുമാണ് മാള്‍ അധികൃതരുടെ വാദം. ഹൈപ്പര്‍ മാര്‍ക്കറ്റിലേക്ക് ആളുകളെത്തി തിരക്കായതുകൊണ്ടാണ് തിങ്കളാഴ്ച പകല്‍ മൂന്നിന് ഹൈപ്പര്‍ മാര്‍ക്കറ്റ് തുറന്നതെന്നും അധികൃതര്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News