സൂര്യയുടെ കൂടെ മമിത തമിഴിലേക്ക്

സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് മമിത ബൈജു. തമിഴ് സിനിമയിലേക്ക് ചുവടു വെക്കാനൊരുങ്ങുകയാണ് മമിതയിപ്പോള്‍. ഒരിടവേളക്ക് ശേഷം സൂര്യയും സംവിധായകന്‍ ബാലയും ഒന്നിക്കുന്ന പേരിടാത്ത ചിത്രത്തിലേക്കാണ് മമിതയെ കാസ്റ്റ് ചെയ്തിരിക്കുന്നത്. ജ്യോതികയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മമിത ചിത്രത്തിന്റെ ഭാഗമായ കാര്യം അണിയറ പ്രവര്‍ത്തകര്‍ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. പിതാമഹന്‍ എന്ന ചിത്രത്തിന് ശേഷം സൂര്യയും ബാലയും ഒന്നിക്കുന്ന ചിത്രമാണിതെന്ന പ്രത്യേകതയുമുണ്ട്. കൃതി ഷെട്ടിയാണ് സൂര്യയുടെ നായിക. മമിതയുടെയും കൃതിയുടെയും കാസ്റ്റിംഗ് മാത്രമാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഓപ്പറേഷന്‍ ജാവ, ഖോ ഖോ എന്നിവയാണ് മമിതയുടെ മറ്റു പ്രധാന ചിത്രങ്ങള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here