മാള്‍ട്ട ദേശീയ തെരഞ്ഞെടുപ്പ്; ഇടതുപക്ഷത്തിന് ജയം

മാള്‍ട്ട ദേശീയ തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് ഹാട്രിക് ജയം. അന്തിമ ഫലം പുറത്തുവന്നിട്ടില്ലെങ്കിലും ലേബര്‍ പാര്‍ടി 2013ലും 2017ലും നേടിയ 55 ശതമാനം സീറ്റിനേക്കാള്‍ കൂടുതല്‍ ഇത്തവണ നേടുമെന്നാണ് കണക്കാക്കുന്നത്. പ്രധാന പ്രതിപക്ഷമായ മധ്യ വലത് നാഷണലിസ്റ്റ് പാര്‍ട്ടി പരാജയം സമ്മതിച്ചു.

2020 ജനുവരിയില്‍ ലേബര്‍ പാര്‍ട്ടി നേതാവും പ്രധാനമന്ത്രിയുമായി തെരഞ്ഞെടുത്ത റോബര്‍ട്ട് അബെലയ്ക്ക് പ്രധാനമന്ത്രി പദത്തില്‍ തെരഞ്ഞെടുപ്പിലൂടെയുള്ള ആദ്യ ഊഴമാണിത്. മുന്‍ പ്രസിഡന്റ് ജോര്‍ജ് അബെലയുടെ മകനാണ്. മൂന്നാം വട്ടവും തന്റെ പാര്‍ട്ടിയെ വിജയിപ്പിച്ച ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ റോബര്‍ട്ട് അബെല, മാള്‍ട്ടയെ സമൃദ്ധവും പരിസ്ഥിതി സൗഹൃദവുമാക്കുമെന്നും പ്രഖ്യാപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here