പണിമുടക്കിൽ ലുലു മാൾ തുറന്ന് പ്രവർത്തിച്ചിട്ടില്ല; ആരോപണങ്ങൾ തള്ളി ലുലു മാൾ അധിക്യതർ

പണിമുടക്കിൽ തിരുവനന്തപുരം ലുലു മാൾ തുറന്നു എന്ന വ്യാജ പ്രചരണം നിഷേധിച്ച്‌ ലുലു മാൾ അധിക്യതർ. പണിമുടക്കിൽ ലുലു മാൾ തുറന്ന് പ്രവർത്തിച്ചിട്ടില്ലെന്ന് ലുലു ഗ്രൂപ്പ് റീജിയണൽ ഡയറക്ടർ,ജോയ് ഷഡാനന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.

രണ്ട് ദിവസങ്ങളിലായി കേന്ദ്ര ട്രേഡ് യൂണിയനുകള്‍ നടത്തുന്ന പണിമുടക്കില്‍ നിന്ന് ലുലു മാളിനെ ഒഴിവാക്കിയെന്ന തരത്തിൽ പ്രചരിക്കുന്ന ആരോപണങ്ങളെയാണ് അധിക്യതർ തള്ളിയത്.

അതേസമയം, ദേശീയ പണിമുടക്കിൽ ലുലു മാളിനെ മാത്രമായി ഇളവ്‌ നൽകാൻ തീരുമാനമില്ലെന്ന്‌ സംയുക്ത ട്രേഡ്‌ യൂണിയൻ ജില്ലാ സമിതി അറിയിച്ചു. പാൽ, പത്രം, ആശുപത്രി, ആംബുലൻസ്, കൊവിഡ് പ്രതിരോധ പ്രവർത്തനം, വിദേശ വിനോദ സഞ്ചാരികളുടെ യാത്ര എന്നിവയ്‌ക്ക്‌ മാത്രമാണ്‌ ഇളവ്‌ പ്രഖ്യാപിച്ചത്‌.

ന്യൂ ഇന്ത്യൻ എക്സ്‌പ്രസ് പത്രത്തിൽ പ്രസിദ്ധീകരിച്ച വാർത്തയ്ക്ക്‌ വാർത്ത സംബന്ധിച്ച്‌ യൂണിയന്‌ ഉത്തരവാദിത്തമില്ലെന്നും നേതാക്കൾ അറിയിച്ചു. പണിമുടക്കിനോട്‌ സഹകരിക്കാനാണ്‌ തീരുമാനിച്ചതെന്നും പത്ര വാർത്ത സംബന്ധിച്ച്‌ അറിവില്ലെന്നുമാണ്‌ മാൾ അധികൃതരുടെ വാദം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News