ദേശീയ പണിമുടക്ക് നടത്തുന്ന തൊഴിലാളികളുടെ ആവശ്യങ്ങളും ആശങ്കകളും സഭ നിർത്തി വെച്ച് ചർച്ച ചെയ്യണമെന്ന് ജോൺ ബ്രിട്ടാസ് എം പി

കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെ ദ്വിദിന ദേശീയ പണിമുടക്ക് നടത്തുന്ന തൊഴിലാളികളുടെ ആവശ്യങ്ങളും ആശങ്കകളും സഭ നിർത്തി വെച്ച് ചർച്ച ചെയ്യണമെന്ന് എംപി ജോൺ ബ്രിട്ടാസ് രാജ്യസഭയിൽ ആവശ്യപ്പെട്ടു. പുതിയ നാല്‌ തൊഴിൽ ചട്ടം പിൻവലിക്കുന്നത്‌ അടക്കം പന്ത്രണ്ടിന ആവശ്യം മുൻനിർത്തിയാണ്‌ പ്രതിഷേധം.തൊഴിലാളികളുടെ ആവശ്യങ്ങൾ ചർച്ച ചെയ്യേണ്ടതാണ് എന്നദ്ദേഹം സഭയിൽ ആവശ്യപ്പെട്ടു.

ഉന്നയിക്കുന്ന പ്രധാനമായ 12 ആവശ്യങ്ങൾ ഇവയാണ്:
1) തൊഴിൽകോടുകളും അവശ്യപ്രതിരോധ സേവനനിയമവും പിൻവലിക്കുക
(2) കാർഷികനിയമങ്ങൾ റദ്ദാക്കിയതിനുശേഷവും കർഷകരുടെ 6 ആവശ്യങ്ങൾ അടങ്ങിയ അവകാശപത്രിക അംഗീകരിക്കുക
(3) എല്ലാരൂപത്തിലുമുള്ള സ്വകാര്യവല്ക്കരണം അവസാനിപ്പിക്കുക
(4)ആദായനികുതിപരിധിയിൽവരാത്തവർക്ക് സൌജന്യമായിഭക്ഷ്യധാന്യവും വരുമാന നഷ്ടപരിഹാരമായി 7500 രൂപയും പ്രതിമാസം നൽകുക.
5) ദേശീയതൊഴിലുറപ്പ് പദ്ധതിക്ക് കൂടുതൽ തുക വകയിരുത്തുകയും പദ്ധതി നഗരങ്ങളിലേക്കും വ്യാപിപ്പിക്കുകയും ചെയ്യുക.
6) അനൌപചാരികമേഖലയിലെ എല്ലാതൊഴിലാളികൾക്കും സാർവ്വത്രിക സാമൂഹ്യസുരക്ഷാപദ്ധതി നടപ്പാക്കുക
7) അംഗൻവാടിജീവനക്കാർക്കും ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾക്കും ആശവർക്കർമാർക്കും മറ്റ് പദ്ധതി തൊഴിലാളികൾക്കും നിയമപ്രകാരമുള്ള മിനിമം കൂലിയും സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങളും അനുവദിക്കുക
8)കോവിഡ്പ്രതിരോധത്തിലെ മുൻനിര പ്രവർത്തകർക്ക് സുരക്ഷയും ഇൻഷ്വറൻസ്പരിരക്ഷയും ഉറപ്പാക്കുക
9)ദേശീയസമ്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കുന്നതിനായി സമ്പത്ത് നികുതിയുൾപ്പെടെയുള്ള നികുതികൾ സമ്പന്നരുടെമേൽ ചുമത്തിക്കൊണ്ട്, കൃഷി വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ പൊതു സേവനങ്ങൾക്കായുള്ള നിക്ഷേപം വർധിപ്പിക്കുക.
10) വിലക്കയറ്റം തടയുക, പെട്രോളിയം ഉല്പന്നങ്ങളുടെ കേന്ദ്ര എക്സൈസ് തീരുവ വെട്ടിക്കുറക്കുക.
11)കരാർ \ പദ്ധതിതൊഴിലാളികളെ സ്ഥിരപ്പെടുത്തുക, തുല്യജോലിക്ക് തുല്യവേതനം നടപ്പാക്കുക.
12) പുത്തൻപെൻഷൻപദ്ധതി റദ്ദാക്കി എല്ലാതൊഴിലാളികളേയും പഴയപെൻഷൻപദ്ധതിയുടെ പരിധിയിൽ കൊണ്ടുവരിക; ഇ പി എസിനുകീഴിലെ കുറഞ്ഞപെൻഷനിൽ വർദ്ധനവുവരുത്തുക. .

മോദിസർക്കാർ അധികാരത്തിലെത്തിയശേഷം ദേശീയതലത്തിൽ ട്രേഡ്‌ യൂണിയൻ ആഹ്വാനം ചെയ്യുന്ന ആറാമത്തെ പണിമുടക്കാണ് ഇത്‌..ഞായർ അർധരാത്രി ആരംഭിച്ച പ്രതിഷേധം ചൊവ്വാഴ്ച അർധരാത്രിവരെ തുടരും. “ജനങ്ങളെ രക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക” എന്ന മുദ്രാവാക്യം ഉയർത്തിയാണ് തൊഴിലാളികൾ രാജ്യവ്യാപകമായി പണിമുടക്കുന്നത്. സംഘടിത – അസംഘടിത മേഖലയിലെ 25 കോടി തൊഴിലാളികൾ ഈ ഐതിഹാസിക പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച്‌ കർഷക സംഘടനകൾ രണ്ടു ദിവസത്തെ ഗ്രാമീണ ബന്ദും രാജ്യത്ത് പ്രഖ്യാപിച്ചിട്ടുണ്ട്‌. പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നഗരകേന്ദ്രങ്ങളിൽ തൊഴിലാളികൾ പ്രകടനം നടത്തി.22 തൊഴിലാളി സംഘടനയാണ് കേരളത്തിൽ അണിചേരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News