ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഇന്ത്യാസന്ദര്‍ശനം മാറ്റിവെച്ചു

ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന്റെ ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ചു. ബെന്നറ്റിന് കോവിഡ് സ്ഥിരീകരിച്ചതിനാലാണ് സന്ദര്‍ശനം നീട്ടിയത്. അടുത്തയാഴ്ചയാണ് ബെന്നറ്റിന്റെ ഇന്ത്യാസന്ദര്‍ശനം തീരുമാനിച്ചിരുന്നത്.

ഇന്ത്യാ സന്ദര്‍ശനത്തിന്റെ തിയ്യതി പിന്നീട് തീരുമാനിക്കുമെന്ന് പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് അറിയിച്ചു. ഞായറാഴ്ചയാണ് ബെന്നറ്റിന് കൊവിഡ് സ്ഥിരീകരിച്ചത്. വീട്ടില്‍ ഐസൊലേഷനിലാണ് അദ്ദേഹം.

ഏപ്രില്‍ 3 മുതല്‍ 5 വരെയാണ് ബെന്നറ്റിന്റെ സന്ദര്‍ശനം തീരുമാനിച്ചിരുന്നത്. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 30ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് സന്ദര്‍ശനം. സാങ്കേതികവിദ്യ, സൈബര്‍ സുരക്ഷ, കൃഷി, കാലാവസ്ഥാ വ്യതിയാനം എന്നീ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വിപുലീകരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News