ട്രയംഫ് ടൈഗർ സ്‌പോർട്ട് 660 ഇന്ത്യയിൽ; വില അറിഞ്ഞോ?

ഐക്കണിക്ക് ബ്രിട്ടീഷ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ട്രയംഫ് മോട്ടോർസൈക്കിൾസ് ഇന്ത്യ ഒടുവിൽ ഏറ്റവും പുതിയ ടൈഗർ സ്‌പോർട്ട് 660 ഇന്ത്യയിൽ അവതരിപ്പിച്ചു.

8.95 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയിലാണ് വാഹനം എത്തുന്നതെന്ന് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പുതിയ ട്രയംഫ് ടൈഗർ സ്‌പോർട്ട് 660 ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചത്. ഇതിനുള്ള പ്രീ-ബുക്കിംഗ് 2021 ഡിസംബറിൽ ഇന്ത്യയിൽ ആരംഭിച്ചെങ്കിലും ലോഞ്ച് വൈകുകയായിരുന്നു.

പുതിയ ട്രയംഫ് ടൈഗർ സ്‌പോർട്ട് 660 കമ്പനിയുടെ ഇന്ത്യൻ നിരയിലെ ഏറ്റവും ചെറുതും താങ്ങാനാവുന്നതുമായ ടൈഗർ ആണ്. പേര് സൂചിപ്പിക്കുന്നത് പോലെ, ഈ സാഹസിക ടൂറർ ട്രയംഫിന്റെ ട്രൈഡന്റ് 660 നേക്കഡ് സ്ട്രീറ്റ് ഫൈറ്ററിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

രണ്ട് മോട്ടോർസൈക്കിളുകൾക്കും പൊതുവായ ഒരുപാട് കാര്യങ്ങളുണ്ട്. എന്നിരുന്നാലും, ടൈഗർ 660 ന് വ്യത്യസ്തമായ ഒരു ഉപ-ഫ്രെയിമും ദീർഘദൂര യാത്രാ സസ്പെൻഷനും ലഭിക്കുന്നു. രൂപകൽപ്പനയുടെ കാര്യത്തിൽ, ഷാര്‍പ്പായ ഇരട്ട എൽഇഡി ഹെഡ്‌ലാമ്പുകളും ഉയരമുള്ള വിസറും ഉള്ള മസ്‌കുലർ ഫ്രണ്ട് ഫാസിയ ഇതിന്റെ സവിശേഷതയാണ്.

സഫയർ ബ്ലാക്ക് ഉള്ള ലൂസെർൺ ബ്ലൂ, ഗ്രാഫൈറ്റിനൊപ്പം കൊറോസി റെഡ്, ബ്ലാക്ക് വിത്ത് ഗ്രാഫൈറ്റ് എന്നിങ്ങനെ മൂന്ന് ഡ്യുവൽ ടോൺ നിറങ്ങളിൽ കമ്പനി വാഹനം വാഗ്ദാനം ചെയ്യുന്നു.

വലിയ 17 ലിറ്റർ ഇന്ധന ടാങ്ക്, സിംഗിൾ പീസ് സീറ്റ്, സ്റ്റബി എക്‌സ്‌ഹോസ്റ്റ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഫീച്ചറുകളുടെ കാര്യത്തിൽ, ടൈഗർ 660-ന് ബ്ലൂടൂത്ത് പ്രവർത്തനക്ഷമമാക്കിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, റോഡ്-റെയിൻ എന്നിങ്ങനെ രണ്ട് റൈഡിംഗ് മോഡുകൾ, സ്വിച്ചബിൾ ട്രാക്ഷൻ കൺട്രോൾ, ഡ്യുവൽ-ചാനൽ എബിഎസ്, ഓപ്ഷണൽ ബൈ-ഡയറക്ഷണൽ ക്വിക്ക്-ഷിഫ്റ്റർ എന്നിവ ലഭിക്കുന്നു.

പുതിയ ട്രയംഫ് ടൈഗർ സ്‌പോർട് 660 ന് കരുത്ത് പകരുന്നത് നിലവിലെ അതേ 660 സിസി, ലിക്വിഡ്-കൂൾഡ്, ഇൻലൈൻ-3 സിലിണ്ടർ എഞ്ചിനാണ്. അത് ട്രൈഡന്റ് 660-നും കരുത്ത് പകരുന്നു. ഈ മോട്ടോർ 10,250 ആർപിഎമ്മിൽ 80 എച്ച്പി പവറും 6,250 ആർപിഎമ്മിൽ 64 എൻഎം പീക്ക് ടോർക്കും സൃഷ്‍ടിക്കുന്നു.

ആറ് സ്‍പീഡ് ഗിയർബോക്സ് ആണ് ട്രാന്‍സ്‍മിഷന്‍. ഈ മോട്ടോർസൈക്കിളിന് രണ്ട് വർഷത്തെ / അൺലിമിറ്റഡ് കിലോമീറ്റർ വാറന്റിയും ട്രയംഫ് വാഗ്‍ദാനം ചെയ്യുന്നു. പുതിയ ട്രയംഫ് ടൈഗർ സ്‌പോർട്ട് 660 കാവസാക്കി വെർസിസ് 650, സുസുക്കി വി-സ്ട്രോം 650 എക്‌സ്‌ടി മുതലായവയ്‌ക്ക് എതിരാളിയാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News