സൂപ്പര്‍മാര്‍ക്കറ്റില്‍ അമ്പും വില്ലും പാന്റ്‌സിനുള്ളില്‍ ഒളിച്ചുകടത്തി; യുവാവ് പിടിയില്‍

പാന്റ്‌സിനുള്ളില്‍ അമ്പും വില്ലും മോഷ്ടിച്ച് ഒളിച്ചുകടത്തിയ യുവാവ് പിടിയില്‍. അമേരിക്കയിലെ ഫ്‌ലോറിഡയിലുള്ള സൂപ്പര്‍ മാര്‍ക്കറ്റിലാണ് സംഭവം നടന്നത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായിട്ടുണ്ട്. ഫെബ്രുവരി 2ന് നടന്ന സംഭവം ഇപ്പോള്‍ വീണ്ടും വാര്‍ത്തയാവുകയാണ്.

ഫ്‌ലോറിഡയിലെ ട്രൂ വാല്യു സ്റ്റോറിലാണ് സംഭവം നടന്നത്. 46 വയസ്സുകാരനാണ് മോഷ്ടാവ്. ഊന്നുവടിയുമായി സൂപ്പര്‍ മാര്‍ക്കറ്റിലെത്തിയ ഇയാള്‍ കട്ടിംഗ് ടൂള്‍ എടുത്ത് വില്ലിലെ സെക്യൂരിറ്റി ടാഗ് മുറിച്ചുമാറ്റി ഇത് പാന്റ്‌സിനുള്ളില്‍ വച്ച് കടന്നുകളയുകയായിരുന്നു. സൂപ്പര്‍ മാര്‍ക്കറ്റിന് വെളിയിലെത്തുമ്പോള്‍ ഇയാള്‍ കട്ടിംഗ് ടൂള്‍ വലിച്ചെറിയുന്നത് വീഡിയോയില്‍ വ്യക്തമാണ്. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഇയാളെ പൊലീസ് പിടികൂടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here