എംഡിഎംഎയുമായി ലീഗ് നേതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

എംഡിഎംഎയുമായി മുസ്ലിം യൂത്ത് ലീഗ് നേതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍. യൂത്ത് ലീഗ് കൂരാച്ചുണ്ട് പഞ്ചായത്ത് സൈബര്‍വിങ് കോ ഓര്‍ഡിനേറ്റര്‍ കൂരാച്ചുണ്ട് ചാലിടം പഴേരി റിയാസ് (29), പേരാമ്പ്ര മേഞ്ഞാണ്യം കാരക്കുന്നുമ്മല്‍ സാഹിത്ത് (27), കൂരാച്ചുണ്ട് മലയില്‍ ഹാഷിഫ് അലി എന്നിവരെയാണ് ബാലുശേരി എസ് ഐ കെ റഫീക്കും സംഘവും ചേര്‍ന്ന് പിടി കൂടിയത്.

പട്രോളിങ്ങിനിടെ ഞായറാഴ്ച പുലര്‍ച്ചെ 1.45ഓടെ നടുവണ്ണൂര്‍ ടൗണില്‍ വച്ച് ഇവര്‍ സഞ്ചരിച്ച കാറില്‍ നിന്നാണ് 48 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. മയക്കുമരുന്ന് ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്ന പ്രധാന കണ്ണികളാണിവരെന്ന് പൊലീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News