ഖത്തര്‍ ലോകകപ്പിന്റെ അന്തിമചിത്രം തെളിയുന്നു

ഖത്തര്‍ ലോകകപ്പിന്റെ അന്തിമചിത്രം നാളെയോടെ ഏറെക്കുറെ വ്യക്തമാകും. 20 ടീമുകള്‍ യോഗ്യത നേടി. 12 സ്ഥാനം ബാക്കി. ഇന്റര്‍ കോണ്ടിനെന്റല്‍ പ്ലേ ഓഫ് ഒഴികെയുള്ള മറ്റെല്ലാ മത്സരങ്ങളും പൂര്‍ത്തിയാകും. യൂറോപ്പിലെ അവസാന മൂന്ന് ടീമുകളില്‍ രണ്ടെണ്ണത്തെ ഇന്നറിയാം. ആഫ്രിക്കയിലെ അഞ്ച് ടീമുകളും ഇന്ന് ഉറപ്പിക്കും.

കോണ്‍കാകാഫ് മേഖലയില്‍ ഒരു ടീമിനാണ് ഇനി നേരിട്ട് യോഗ്യത കിട്ടാനുള്ളത്. നാളെയാണ് തീരുമാനമാകുക. കോണ്‍കാകാഫ് മേഖലയിലെ മൂന്ന്, നാല് സ്ഥാനക്കാര്‍ക്കും സാധ്യതയുണ്ട്. ലാറ്റിനമേരിക്കയിലെ അഞ്ചാംസ്ഥാനക്കാരെയും നാളെ അറിയാം. അഞ്ചാംസ്ഥാനക്കാര്‍ക്ക് ഏഷ്യന്‍ മേഖലയിലെ പ്ലേ ഓഫ് ടീമുമായാണ് മത്സരം. പ്ലേ ഓഫ് മത്സരങ്ങള്‍ പിന്നീട് നടക്കും. നവംബര്‍-ഡിസംബറിലാണ് ലോകകപ്പ്.

ഖത്തര്‍, ജര്‍മനി, ഡെന്‍മാര്‍ക്ക്, ബ്രസീല്‍, ഫ്രാന്‍സ്, ബല്‍ജിയം, ക്രൊയേഷ്യ, സ്പെയ്ന്‍, സെര്‍ബിയ, ഇംഗ്ലണ്ട്, സ്വിറ്റ്സര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്സ്, അര്‍ജന്റീന, ഇക്വഡോര്‍, ഉറുഗ്വേ, ഇറാന്‍, ദക്ഷിണകൊറിയ, ജപ്പാന്‍, സൗദി അറേബ്യ, ക്യാനഡ എന്നീ ടീമുകളാണ് നിലവില്‍ യോഗ്യത നേടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News