ഈ അഭിനന്ദനങ്ങൾക്ക് ശങ്കർ രാമകൃഷ്ണനോട് നന്ദി പറയുന്നു; കെജിഎഫ് 2 ചരിത്രം സൃഷ്ടിക്കും; മാലാ പാർവതി

ഇന്ത്യൻ സിനിമാപ്രേമികൾ വലിയ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് കെജിഎഫ് ചാപ്റ്റർ 2. ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു.

മികച്ച പ്രതികരണം നേടുന്ന കെജി എഫ് ചാപ്റ്റർ ടുവിന്റെ ട്രെയ്‌ലറിന്റെ മലയാളം പതിപ്പിൽ മാളവിക അവിനാഷിന് വേണ്ടി നടി മാലാ പാർവതി ശബ്ദം നൽകിയിട്ടുണ്ട്. തന്റെ ശബ്ദത്തിന് ലഭിക്കുന്ന നല്ല പ്രതികരണങ്ങളുടെ സന്തോഷം പങ്കുവെക്കുകയാണ് മാല പാർവതി.

തനിക്ക് ലഭിക്കുന്ന അഭിനന്ദനങ്ങൾക്ക് ശങ്കർ രാമകൃഷ്ണനോട് നന്ദി പറയുന്നു. അദ്ദേഹമാണ് കെജിഎഫിന്റെ മലയാളം പതിപ്പിന് തിരക്കഥ എഴുതിയതും ശബ്ദം നൽകേണ്ടവരെ തീരുമാനിച്ചതും. കെജിഎഫ് ചാപ്റ്റർ ടു അദ്ദേഹത്തിന്റെ തൊപ്പിയിൽ ഒരു പൊൻതൂവൽ ആയിരിക്കും എന്ന് മാലാ പാർവതി പറയുന്നു.

മാലാ പാർവതിയുടെ വാക്കുകൾ

പ്രിയ സുഹൃത്തുക്കളെ, കെജിഎഫ് ടുവിന്റെ ടീസറില്‍ എന്റെ ശബ്ദം കേട്ട് പലരും എനിക്ക് മെസേജ് അയക്കുന്നുണ്ട്. എല്ലാവരോടും നന്ദി, എന്നാല്‍ സംവിധായകനും തിരക്കഥാകൃത്തും നടനുമായ എന്റെ പ്രിയ സുഹൃത്ത് ശങ്കര്‍ രാമകൃഷ്ണനോടാണ് ഞാന്‍ ഏറ്റവും കടപ്പെട്ടിരിക്കുന്നത്.

അതി മനോഹരമായ സ്‌ക്രിപ്റ്റ് കൊണ്ടും അതിന് ചേരുന്ന ശബ്ദങ്ങളുമെല്ലാം ചേര്‍ത്ത് അക്ഷരാര്‍ത്ഥത്തില്‍ അദ്ദേഹം കെജിഎഫിനെ മികവോടെ മലയാളത്തിലേക്ക് റീമേക്ക് ചെയ്തു. അദ്ദേഹം ഒറ്റയ്ക്ക് തന്നെ മലയാളം പതിപ്പിനെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയി.

അദ്ദേഹം കാണിച്ച അര്‍പ്പണബോധവും പ്രതിബദ്ധതയും ശ്രദ്ധേയമായിരുന്നു. ഉദാഹരണത്തിന് രവീണ ടണ്ടന് ശബ്ദം നല്‍കിയത് ആരാണെന്ന് നിങ്ങള്‍ക്ക് ഊഹിക്കാന്‍ കഴിയുമോ? അതിന്റെ മന്ത്രികമായ ഒരു എഫക്റ്റ് ഉണ്ടായിരുന്നു.

എപ്പോഴും ഒറിജിനല്‍ വേര്‍ഷന്‍ കാണാനാണ് എനിക്കിഷ്ടം എന്നാല്‍ ഇപ്പോൾ മലയാളം പതിപ്പിന് വേണ്ടിയും കാത്തിരിക്കുകയാണ്. ഹാറ്റ്‌സ് ഓഫ് ശങ്കര്‍. കെജിഎഫ്2 ചരിത്രം സൃഷ്ടിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here