ബിജെപി അധ്യക്ഷന്‍റെ പരിപാടി ; വേദി പങ്കിട്ട് കെ റെയില്‍ സമര സമിതി നേതാക്കള്‍

കെ റെയിൽ വിഷയത്തിൽ ബിജെപി ചായ് വ്  പ്രകടമാക്കി ചെങ്ങന്നൂരിലെ സമര സമിതി നേതാക്കൾ. ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പങ്കെടുത്ത ചെങ്ങന്നൂരിലെ കെ-റെയിൽ വിരുദ്ധ പരിപാടിയിൽ സമര സമിതി നേതാക്കളും വേദി പങ്കിട്ടു.

കെ-റെയിൽ വിഷയത്തിൽ സുപ്രീം കോടതി അനുകൂലമായ വിധി പ്രസ്താവ്യം നടത്തിയെങ്കിലും സമരവുമായി ബിജെപി മുന്നോട്ടു പോകുകയാണ്. ചെങ്ങന്നൂരാണ് സമരത്തിന് വേദിയായത്.

ബിജെ പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും പങ്കെടുത്തു. ഈ പരിപാടിയിലായിരുന്നു കെ-റെയിൽ വിരുദ്ധ സമര സമിതി നേതാക്കളുടെ സാന്നിധ്യം പ്രകടമായത്. രാഷ്ട്രീയമില്ലെന്ന് സമര സമിതി നേതാക്കൾ ആവർത്തിച്ച് പറഞ്ഞു കൊണ്ടിരിക്കെ ബിജെ പി യുടെ കെ-റെയിൽ വിരുദ്ധ സമര പരിപാടിയിൽ സമരസമിതി നേതാക്കൾ പങ്കെടുത്തു കൊണ്ടുള്ള ഈ നീക്കം.

സമര സമിതി നേതാവ് സിന്ധു ജെയിംസിനെ ബിജെപി നേതാക്കൾ മുഖ്യവേദിയിൽ മുൻ നിരയിൽ തന്നെ ഇടം നൽകുകയായിരുന്നു.സമരസമിതി നേതാക്കളെ ബി ജെ പി പരിപാടിയിൽ അണി നിരത്തി കെ റെയിലിനെതിരായ പ്രക്ഷോഭത്തിന് രാഷ്ട്രീയ ആക്കം കൂട്ടാൻ തന്നെയാണ് ബിജെപിയുടെ ഗൂഢ നീക്കം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here