സംഘര്‍ഷമുണ്ടാക്കിയത് മദ്യപിച്ചെത്തിയ ഉദ്യോഗസ്ഥൻ; മൂന്നാറിലെ പൊലീസ് നടപടിക്കെതിരെ കെ കെ ജയചന്ദ്രന്‍

മൂന്നാറിൽ എം എല്‍ എയെ മര്‍ദ്ദിച്ച സംഭവത്തിൽ സംഘര്‍ഷമുണ്ടാക്കിയത് മദ്യപിച്ചെത്തിയ ഉദ്യോഗസ്ഥനാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ കെ ജയചന്ദ്രന്‍. സമരം സമാധാനപരമായിരുന്നു. മദ്യപിച്ചെത്തിയ ഉദ്യോഗസ്ഥനൊപ്പം എം എല്‍ എയെ മര്‍ദ്ദിച്ചത് എസ് ഐ സാഗറാണ്.

ഇതേ എസ് ഐ മുൻപും സി പി ഐ എം നേതാക്കള്‍ക്കളെ കയ്യേറ്റം ചെയ്തിട്ടുണ്ട്.നിലവിലെ ജില്ലാ സെക്രട്ടറി സി വി വര്‍ഗ്ഗീസിനെയും എസ് ഐ മുമ്പ് കയ്യേറ്റം ചെയ്തിരുന്നു. തക്ക സമയത്ത് നടപടി സ്വീകരിക്കാത്തതിന്‍റെ പരിണിത ഫലമാണ് എസ് ഐ വീണ്ടും സംഘര്‍ഷംമുണ്ടാക്കിയതെന്നും കെ.കെ ജയചന്ദ്രൻ വ്യക്തമാക്കി.

ദ്വിദിന ദേശീയ പണിമുടക്കിന്റെ ഭാ​​ഗമായി മൂന്നാറിൽ സമരം നടത്തിയ എംഎൽഎ അടക്കമുള്ള നേതാക്കളെയാണ് പൊലീസ് മർദ്ദിച്ചത് . . അഡ്വ എ രാജ എംഎൽഎ അടക്കമുള്ള നേതാക്കൾക്ക് പൊലീസിൽ നിന്നും മർദ്ദനമേറ്റു. സ്ഥലം എംഎൽഎ ആണെന്ന് അറിയിച്ചിട്ടും മൂന്നാർ എസ് ഐ എം ബി സാ​ഗർ പ്രകോപനം സൃഷ്ടിക്കുകയായിരുന്നെന്ന് എംഎൽഎ എ രാജ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here