ബ്രാന്‍ഡ് വാല്യൂ വിട്ടുകൊടുക്കാതെ വിരാട് കൊഹ്‌ലി

ഇന്ത്യന്‍ ടീമിന്റെ നായക സ്ഥാനമൊഴിഞ്ഞിട്ടും ഇന്ത്യയിലെ ഏറ്റവും ബ്രാന്‍ഡ് വാല്യൂ കൂടിയ സെലിബ്രിറ്റിയായി തുടരുകയാണ് വിരാട് കോഹ്ലി. ഡഫ് & ഫെല്‍പ്സ് പുറത്തുവിട്ട കണക്കിലാണ് കോഹ്ലി ആധിപത്യം തുടരുന്നത്. തുടര്‍ച്ചയായ അഞ്ചു വര്‍ഷങ്ങളായി കോഹ്ലിയാണ് ലിസ്റ്റില്‍ ഒന്നാമത് നില്‍ക്കുന്നത്. 185.7 മില്യണ്‍ ഡോളറാണ് കോഹ്ലിയുടെ 2021ലെ ബ്രാന്‍ഡ് വാല്യു.

ഇന്ത്യയിലെ സെലിബ്രിറ്റികള്‍ ഒപ്പുവെച്ച പരസ്യകരാറുകള്‍, സമൂഹമാധ്യമങ്ങളിലെ സാന്നിധ്യം എന്നിവ കണക്കിലെടുത്താണ് ഈ റാങ്കിങ് തയാറാക്കുന്നത്. കോഹ്ലിയെക്കൂടാതെ മുന്‍ നായകന്‍ എം.എസ് ധോണി പട്ടികയില്‍ അഞ്ചാം സ്ഥാനത്തും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 11-ാം സ്ഥാനത്തും നിലവിലെ നായകന്‍ രോഹിത് ശര്‍മ 13-ാം സ്ഥാനത്തുമുണ്ട്.

ബോളിവുഡ് താരം രണ്‍വീര്‍ സിങാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് 158.3 മില്യണ്‍ ഡോളറാണ് രണ്‍വീറിന്റെ ബ്രാന്‍ഡ് വാല്യു. മൂന്നാം സ്ഥാനത്ത് ബോളിവുഡില്‍ നിന്ന് തന്നെ അക്ഷയ് കുമാറാണ്. 139.6 മില്യണ്‍ ഡോളറാണ് അക്ഷയ് കുമാറിന്റെ വിപണി മൂല്യം. 68.1 മില്യണ്‍ ഡോളര്‍ ബ്രാന്‍ഡ് വാല്യുവുമായി ആലിയ ഭട്ടാണ് നാലാം സ്ഥാനത്ത്. അഞ്ചാം സ്ഥാനത്തുള്ള ധോണിയുടെ ബ്രാന്‍ഡ് വാല്യു 61.2 മില്യണ്‍ ഡോളറാണ്.

രണ്‍വീര്‍ സിങും, ആലിയ ഭട്ടും എം.എസ് ധോണിയും ഇത്തവണ റാങ്കിങില്‍ വലിയ കുതിച്ചുച്ചാട്ടമാണ് നടത്തിയതെന്ന് ഡഫ് & ഫെല്‍പ്സ് മാനേജിങ് ഡയറക്ടര്‍ അവിരാല്‍ ജയ്ന്‍ അറിയിച്ചു. ക്രിക്കറ്റ് താരങ്ങളെ കൂടാതെ ബാഡ്മിന്റണ്‍ താരം പി.വി സിന്ധുവും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News