ശ്രമിക് ബന്ധു സെന്റര്‍, ആലയ് പദ്ധതി പുതുക്കിയ സോഫ്റ്റ് വെയര്‍; ഉദ്ഘാടനം നാളെ

അതിഥി തൊഴിലാളികള്‍ക്കായുള്ള ആവാസ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനായി ഏര്‍പ്പെടുത്തിയിട്ടുള്ള ശ്രമിക് ബന്ധു ഫെസിലിറ്റേഷന്‍ സെന്ററുകളുടെയും സുരക്ഷിത പാര്‍പ്പിട സൗകര്യം ഉറപ്പുവരുത്തുന്നതിനുള്ള ആലയ് പദ്ധതി പുതുക്കിയ സോഫ്റ്റ്വെയറിന്റെയും രജിസ്‌ട്രേഷന്‍ ഉദ്ഘാടനം നാളെ.

തിരുവനന്തപുരം വിഴിഞ്ഞം അര്‍ച്ചന ഓഡിറ്റോറിയത്തില്‍ മൂന്ന് മണിക്ക് നടക്കുന്ന ചടങ്ങില്‍ തൃശൂര്‍, കണ്ണൂര്‍, മലപ്പുറം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ വെര്‍ച്വലായാണ് ഉദ്ഘാടനം ചെയ്യുന്നത് . ഇതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ശ്രമിക് ബന്ധു ഫെസിലിറ്റേഷന്‍ സെന്റര്‍ സൗകര്യം ലഭ്യമാകും. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കു സഹായം ലഭ്യക്കുന്നതിനായി ഹിന്ദി / ബംഗാളി / മലയാളം ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നവരെ ഇവിടങ്ങളില്‍ നിയോഗിച്ചിട്ടുണ്ട്.

ജോലി, ബാങ്കിങ്, ആരോഗ്യം, യാത്ര, അപകടത്തില്‍ മരണമടയുന്നവരുടെ ആശ്രിതര്‍ക്കുള്ള സഹായം ലഭ്യമാക്കല്‍, നിയമ പരിരക്ഷ സംബന്ധിച്ച അവബോധം നല്‍കല്‍ തുടങ്ങിയ സേവനങ്ങള്‍ ഇവിടെ ലഭിക്കും. അതിഥി തൊഴിലാളികള്‍ക്ക് 6.5 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ഫ്‌ലോര്‍ ഏരിയയും അടുക്കളയും ടോയ്‌ലറ്റ് ഉള്‍പ്പെടെയുള്ള പൊതു സൗകര്യങ്ങളും ഉള്ള മെച്ചപ്പെട്ട വാടക കെട്ടിടം ലഭ്യമാക്കുകയാണ് ആലയ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News